KeralaNEWS

ജനങ്ങള്‍ തീരുമാനിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം:ജനങ്ങള്‍ തീരുമാനിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ.

സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

Signature-ad

ജനങ്ങളില്‍ വിവിധ പാര്‍ട്ടിയില്‍പ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങള്‍ തീരുമാനിച്ചാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്നാല്‍, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

ബി.ജെ.പിയുടെ വിളിക്കാത്ത ഏത് യോഗത്തില്‍ പങ്കെടുത്താലും ഒരു പ്രശ്‌നവുമില്ല. പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു സ്ത്രീ എന്ന നിലയില്‍ പാര്‍ട്ടിയുടെ ഏത് വേദിയിലും കയറാനുള്ള അവകാശം തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കസേരയില്‍ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അതത് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കണം. അണിയറിയില്‍ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണില്‍ ഉണ്ടാകാൻ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റെ പേരാണ് ആദ്യമുയർന്നതെങ്കിലും പിന്നീട് അത് വെട്ടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പേര് ചേർത്തതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

Back to top button
error: