LIFEMovie

നാദിറയുടെ പ്രകടനം ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു, നാദിറയെ ഓര്‍ത്ത് അഭിമാനം: മോഹൻലാല്‍

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ട്രാൻസ്‍ജെൻഡർ പ്രതിനിധിയായിട്ട് എത്തിയ മത്സരാർഥിയായ നാദിറ മികച്ച പ്രകടനമാണ് നടത്തിയത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തിയ മത്സരാർഥിയായിരുന്നു നാദിറ. ട്രാൻസ്‍ജെൻഡർ എന്നതിലുപരിയായി നാദിറയുടെ പ്രകടനം ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാദിറയെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ വ്യക്തമാക്കിയത്.

എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് നാദിറയോട് മോഹൻലാൽ തിരക്കിയത്. എനിക്ക് സന്തോഷം തോന്നുന്നു എന്നായിരുന്നു ആദ്യം നാദിറ പ്രതികരിച്ചത്. അതിലേറെ അഭിമാനം തോന്നുവെന്നും നാദിറ മോഹൻലാലിനോട് വ്യക്തമാക്കി. ഞങ്ങൾക്കും അഭിമാനം തോന്നുന്നുവെന്നായിരുന്നു നാദിറയോട് മോഹൻലാൽ പ്രതികരിച്ചത്.

Signature-ad

ഒരു വലിയ സൊസൈറ്റിയെ പ്രതിനിധീകരിക്കുന്നതാണ്. കഴിഞ്ഞ സീസണിലായിരുന്നു ഞങ്ങൾ ഇത് ഏറ്റവും ശക്തമായി വ്യക്തമാക്കിയത്. ഷോയിൽ പ്രധാനപ്പെട്ട ഒരാളാകാൻ കഴിഞ്ഞു. പെട്ടിയെടുത്തതിൽ ഇപ്പോൾ തോന്നുന്നത് എന്താണെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അഭിമാനമാണെന്നായിരുന്നു അതിനും നാദിറയുടെ പ്രതികരണം.

വളരെ അഭിമാനത്തിലാണ് ഞാൻ ഇപ്പോൾ. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ജനങ്ങളുമായി തന്റെ ഇടപെടലിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇങ്ങനെ കേരളത്തിൽ വലിയൊരു മാറ്റത്തിന് ഷോയുടെ ഒപ്പം നിൽക്കാൻ എനിക്ക് കഴിഞ്ഞുവെന്നും നാദിറ വ്യക്തമാക്കി. മറ്റുള്ളവർ നാദിറയെ കയ്യടിച്ച് അഭിനന്ദിക്കുന്നതും ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ കാണാമായിരുന്നു. പണപ്പെട്ടിയിലെ പണം സ്വീകരിച്ചായിരുന്നു നാദിറ ഷോയിൽ നിന്ന് പടിയിറങ്ങിയത്. 7.50000 രൂപയുടെ മണിബോക്സ് എടുത്ത് ഷോയിൽ നിന്ന് നാദിറ പുറത്തായപ്പോൾ, വോട്ട് ചെയ്‍ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും ഹൗസിൽ നിന്നിറങ്ങുമ്പോൾ നാദിറ വ്യക്തമാക്കി.

Back to top button
error: