KeralaNEWS

ഭവാനിപ്പുഴയരികിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന റിസോർട്ട് പൂട്ടി സീൽ വച്ച് പുതൂർ പൊലീസ്

ചീരക്കടവ്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയരികിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന റിസോർട്ട് പൂട്ടി സീൽ വച്ച് പുതൂർ പൊലീസ്. പുതൂർ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കർ എന്നുപറയുന്ന സ്ഥലത്ത് പ്രവർത്തിച്ചുവന്ന വാനിത്തായി എന്ന റിസോർട്ടാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയും രേഖകൾ ഒന്നുമില്ലാതെയും പ്രവർത്തിച്ചു വന്നിരുന്നത്.

അട്ടപ്പാടിയിൽ അനധികൃതമായി നടന്നുവരുന്ന റിസോർട്ടുകളും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് എംപി, എംഎൽഎ, സബ് കളക്ടർ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എടുത്ത നടപടി ആണെന്നും പൊലീസ് പറയുന്നു. പുഴ പുറമ്പോക്ക് കയ്യേറിയാണ് റിസോർട്ട് നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Signature-ad

നേരത്തെ മാർച്ച് അവസാന വാരത്തിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി കെട്ടിയുയർത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടവും പൊളിച്ചിരുന്നു.മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നായിരുന്നു നടപടി. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Back to top button
error: