IndiaNEWS

കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളി വിലയില്‍ വലിയ വ്യത്യാസമില്ലെന്ന് കേന്ദ്ര മന്ത്രി 

ന്യൂഡൽഹി:കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളി വിലയില്‍ വലിയ വ്യത്യാസമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍.
കഴിഞ്ഞ ഒരാഴ്ചക്കിടെ വില ഉയര്‍ന്ന ഏക ഉത്പന്നം തക്കാളി ആണെന്ന് പറഞ്ഞ ഗോയല്‍, കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ തക്കാളി വില കുറവാണെന്നും വ്യക്തമാക്കി.

കാലം തെറ്റിയുള്ള മഴ കാരണമാണ് ഇപ്പോള്‍ വില ഉയര്‍ന്നത്. ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ തക്കാളി എത്തുന്നതോടെ വില നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇത് താല്‍ക്കാലിക വിലക്കയറ്റമാണ്.വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങളെ വിദേശരാജ്യങ്ങള്‍ പ്രശംസിച്ചിട്ടുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: