Month: July 2023

  • Crime

    യുവാവിനെ പരിക്കേൽപ്പിച്ച ശേഷം പണം പിടിച്ചുപറിച്ച സംഭവത്തിൽ കൊച്ചിയിൽ രണ്ടുപേർ പിടിയിൽ

    കൊച്ചി: യുവാവിനെ പരിക്കേൽപ്പിച്ച ശേഷം പണം പിടിച്ചുപറിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത്‌ താമസിക്കുന്ന അൻസിൽ ഷാ (24), മട്ടാഞ്ചേരി ലോബോ ജംഗ്ഷൻ ഭാഗത്ത്‌ താമസിക്കുന്ന തവള അനീഷ്‌ എന്ന അനീഷ്‌ (33) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയ ചുള്ളിക്കൽ നിവാസിയായ യുവാവിനെയാണ് പ്രതികൾ തടഞ്ഞു നിർത്തി പോക്കറ്റിൽ നിന്നും ബലമായി പണം പിടിച്ചു പറിക്കുകയും മർദ്ദിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭയന്ന് യുവാവ്‌ വീട്ടിലേക്കു പോയി. തുടർന്ന് വീട്ടുകാരോട് വിവരം പറയുകയും അടുത്ത ദിവസം സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത മട്ടാഞ്ചേരി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ അഭിലാഷ് എന്നയാൾ ഒളിവിൽ ആണ് എന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികളായ അഭിലാഷും…

    Read More »
  • Crime

    പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ അയർക്കുന്നത് മൂന്നുപേർ അറസ്റ്റിൽ

    അയർക്കുന്നം: അയർക്കുന്നത്ത് പണിപൂർത്തിയാകാത്ത വീട്ടിൽനിന്ന് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ സൂരജ്. എസ് (42), അമയന്നൂർ മുരിക്കുംന്താനം വീട്ടിൽ രതീഷ് എം.എം (41), മുട്ടമ്പലം കച്ചുവേലിക്കുന്ന് ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ ബിജു ഇ.കെ (46) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം അമയന്നൂർ ഭാഗത്ത് വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ കയറി ബാത്റൂമിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലമതിക്കുന്ന പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

    Read More »
  • India

    നിയന്ത്രണം വിട്ട  ആംബുലൻസ് പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

    ജയ്പൂർ:നിയന്ത്രണം വിട്ട  ആംബുലൻസ് പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. രാജസ്ഥാനിലെ കരണ്‍പുരയിലായിരുന്നു സംഭവം.റോഡിലൂടെ സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തി തകര്‍ത്തെങ്കിലും താഴേക്ക് പതിക്കാതെ തൂങ്ങി കിടക്കുകയായിരുന്നു. പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആംബുലൻസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെയും ജീവനക്കാരനെയും പുറത്തെടുത്തത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുവഴി സഞ്ചരിച്ച യാത്രികരുടെ ശ്രദ്ധയില്‍പ്പെടുന്നത് വരെ മണിക്കൂറുകളോളമാണ് ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നതെന്ന് പോലീസ് പറയുന്നു.

    Read More »
  • LIFE

    അറിവിൽനിന്ന് തിരിച്ചറിവിലേക്ക് മാറ്റപ്പെടണം: ഗീവർഗീസ് മോർ സ്തേഫാനോസ്; എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്തു

    മണർകാട്: പല മാർഗ്ഗങ്ങളിലൂടെ ധാരാളം അറിവ് ലഭിക്കുന്നതിനുള്ള സംവിധാനമുള്ള ലോകത്ത് നന്മ ഏത് ശരി ഏതെന്നുള്ള തിരിച്ചറിവിലേക്ക് നാം മാറണം, അതായത് അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നാം മാറ്റപ്പെടണമെന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീ​ഡ്രൽ അങ്കണത്തിൽ എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. കത്തീഡ്രൽ സഹവികാരി ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് അദ്ധ്യാപക ഡയറക്ടറിയുടെ പ്രകാശനം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി.വിക്ക് നൽകി കൊണ്ട് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ അനുമോദന പ്രസംഗം നടത്തി. ഫാ.മാത്യു എം. ബാബു വടക്കേപ്പറമ്പിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ.കെ.എം. ജോർജ് കുന്നേൽ, കത്തീഡ്രൽ ട്രസ്റ്റി ബിനോയ് ഏബ്രഹാം, സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹം, സണ്ടേസ്കൂൾ പ്രതിനിധി സാബു ടി.കെ. എന്നിവർ പ്രസംഗിച്ചു. എം.ജെ.എസ്.എസ്.എ. ശതാബ്ദി സമാപന സമ്മേളനത്തിൽ…

    Read More »
  • Kerala

    സ്കൂള്‍ കോമ്ബൗണ്ടിലെ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

    കാസര്‍കോട്: സ്കൂള്‍ കോമ്ബൗണ്ടില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ വിട്ട് പടവുകളിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്ബതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ.അപകടത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റു.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • Kerala

    പെണ്‍സുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സില്‍ മയക്കുമരുന്ന്; യുവാവ് പിടിയിൽ

    ഇടുക്കി: രണ്ട് മാസമായി ഒന്നിച്ച്‌ താമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ എക്സൈസിന് വിവരം നല്‍കി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്. സുഹൃത്ത് മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം വിവരം ഇയാൾ എക്സൈസിന്റെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുമ്ബ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച്‌ പോയ ജയന് രണ്ട് മക്കളുണ്ട്. കല്യാണം കഴിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേര്‍ന്ന് കടയില്‍ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം…

    Read More »
  • Kerala

    ചമ്ബക്കുളത്ത് പമ്ബയാറ്റില്‍ മൂലം വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം; തിരച്ചിൽ തുടരുന്നു

    ആലപ്പുഴ: ചമ്ബക്കുളത്ത് പമ്ബയാറ്റില്‍ മൂലം വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം. വനിതകള്‍ തുഴഞ്ഞ ചുണ്ടന്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തെക്കനോടി എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ 15 ഓളം പേരാണുണ്ടായിരുന്നത്.ചമ്ബക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

    Read More »
  • Kerala

    പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു; മൂന്നു ദിവസത്തേക്ക് പത്തനംതിട്ടയിൽ അലർട്ട് പ്രഖ്യാപിച്ചു

    റാന്നി:പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു.ഇന്നലെ രാത്രി മുതൽ പെയ്ത കനത്തമഴയെ തുടർന്നാണ് നദിയിൽ ജലനിരപ്പ് ഉയർന്നത്.  പത്തനംതിട്ട ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി (3,4,5 ജൂലൈ 2023)ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്നും കാലവർഷത്തെ നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) 25 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘവും ജില്ലയിൽ എത്തിച്ചേർന്നിട്ടുണ്ട്.പരിശീലനം ലഭ്യമാക്കിയിട്ടുള്ള അടിയന്തര  പ്രതികരണ സംഘങ്ങളും ആവശ്യമെങ്കിൽ സഹായത്തിനായെത്തും.

    Read More »
  • NEWS

    തെക്കൻ സൗദിയിലെ നജ്റാനില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു

    റിയാദ്:തെക്കൻ സൗദിയിലെ നജ്റാനില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. അഞ്ചു പ്രദേശവാസികളാണ് മരിച്ചത്.ഞായറാഴ്ച്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ശക്തമായി മഴ പെയ്തിരുന്നു.ഇതിനിടയിലായിരുന്നു ഇടിമിന്നൽ.നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്. അതേസമയം പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

    Read More »
  • Kerala

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നു

    കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിൽ ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നു.മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്‌.ഡി.എസിന് കീഴില്‍ ആറുമാസത്തേക്കാണ് നിയമനം. ട്രെയിനിങ് കാലയളവില്‍ 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും. വിദ്യാഭ്യാസ യോഗ്യത: ഡി എം എല്‍ ടി, പ്രായ പരിധി 18-35. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച്‌ സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

    Read More »
Back to top button
error: