ജയ്പൂർ:നിയന്ത്രണം വിട്ട ആംബുലൻസ് പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം.
രാജസ്ഥാനിലെ കരണ്പുരയിലായിരുന്നു സംഭവം.റോഡിലൂടെ സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തി തകര്‍ത്തെങ്കിലും താഴേക്ക് പതിക്കാതെ തൂങ്ങി കിടക്കുകയായിരുന്നു.
പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആംബുലൻസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെയും ജീവനക്കാരനെയും പുറത്തെടുത്തത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുവഴി സഞ്ചരിച്ച യാത്രികരുടെ ശ്രദ്ധയില്‍പ്പെടുന്നത് വരെ മണിക്കൂറുകളോളമാണ് ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നതെന്ന് പോലീസ് പറയുന്നു.