ചങ്ങനാശ്ശേരി: രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു.പെരുന്ന പട്ടത്തിമുക്ക് ഭാഗം ഒളശയില്‍ ഷാജി ചാണ്ടി(60)യാണ് മരിച്ചത്.
എതിരേ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഫാത്തിമാപുരം സ്വദേശി ജോബി സ്കറിയയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ന് കവിയൂര്‍ റോഡില്‍ ഉദയഗിരി ആശുപത്രിക്കു സമീപമാണ് അപകടം. ഫാത്തിമാപുരത്തുനിന്നും മുനിസിപ്പല്‍ ജംഗ്ഷൻ ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ ഷാജിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.