കോട്ടയം:ട്രെയിൻ യാത്രയ്ക്കെത്തിയ മധ്യവയസ്കൻ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു.കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ എം.എം.സത്യൻ (56) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊല്ലത്ത് പാഴ്സല്‍ സര്‍വീസില്‍ ഡ്രൈവറായി ജോലി നോക്കുന്ന സത്യന് രാവിലെ കൊല്ലത്തിന് പോകുവാന്‍ രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: മിനി സത്യന് (ഉഴവൂര്‍ കൊച്ചുകണ്ണുകുഴക്കല് കുടുംബാംഗം). മക്കള്‍: മിനു, സമീഷ്. മരുമകന്: ഹരീഷ് സുകുമാരന്‍ (കുറുമുള്ളൂര്‍). സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍.