IndiaNEWS

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു;  ആന്ധ്രയിൽ വില 150 കടന്നു

വിശാഖപട്ടണം:രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു.ആന്ധ്രാ പ്രദേശിൽ കിലോയ്ക്ക് 150 ന് മുകളിലാണ് വില.

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. എന്നാല്‍ വിശാഖപ്പട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും വില യഥാക്രമം 148-ഉം, 110-മാണ്.

 

Signature-ad

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചെന്നെെയിലും മുംബെെയിലും മാത്രമാണ് ന്യായവിലയില്‍ തക്കാളി ലഭ്യമാകുന്നത്. ചെന്നൈയില്‍ റേഷൻ കടകളിലൂടെ 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. അതേസമയം ചില്ലറവിപണിയില്‍ തക്കാളി വില 110-നും 120-നുമിടയിലാണ്. വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷൻകടകളില്‍ തക്കാളി വില്‍ക്കാൻ തീരുമാനിച്ചത്.

 

സമാനമായ രീതിയില്‍ മുംബെെയിലും ന്യായവിലഷോപ്പുകളിലൂടെ തക്കാളി 58 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്. അതേസമയം തക്കാളിക്ക് നിലവില്‍ പെട്രോളിനേക്കാള്‍ വില കൂടുതലാണെന്ന്  കോൺഗ്രസ് പരിഹസിച്ചു.

Back to top button
error: