KeralaNEWS

നിരത്തുകൾ പോർക്കളങ്ങളല്ല; അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്: കേരള പോലീസ്

വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നത്കൊണ്ട് അർത്ഥമാക്കുന്നത്.
നിരന്തരമായി ഹോൺ മുഴക്കിയതിനെ ചൊല്ലിയോ ഓവർടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറച്ചു മാറി ബസ് നിറുത്തിയ കാരണത്താലോ ഒക്കെ നിരത്തുകളിൽ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അടിപിടിയുണ്ടാകുന്നതും അസഭ്യവർഷം നടത്തുന്നതുമൊക്കെ ഇപ്പോൾ നിത്യ സംഭവങ്ങളാണ്.
ക്ഷമിക്കാവുന്ന നിസ്സാര കാരണങ്ങൾ ഒഴിവാക്കുന്നതിന് പകരം അവരവരുടെ ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്.
നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
ആവശ്യക്കാരെ കടത്തിവിടുക.
അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.
മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ ട്രാക്കുകൾ പാലിച്ച് വാഹനമോടിക്കുക.
അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കുക.
നിരത്തുകളിൽ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ്.
#keralapolice

Back to top button
error: