Month: July 2023
-
Kerala
വി മുരളീധരന് പകരം കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എന്ന് സൂചന
കാസർകോട്:വി മുരളീധരന് പകരം കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എന്ന് സൂചന.വി മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തില്‍ വ്യാപക അഴിച്ചുപണിക്കാണ് ബിജെപി ശ്രമം.സുരേഷ് ഗോപിയേയും മന്ത്രിസഭയിൽ എടുക്കുമെന്നാണ് സൂചന.ഇ ശ്രീധരന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.കേരളത്തിൽ കൂടുതൽ മന്ത്രിമാർ ഉണ്ടാകുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. തന്നെയുമല്ല, കേരളത്തിൽ ഗ്രൂപ്പു പോരു പരസ്യ പ്രതികരണങ്ങളിലെത്തി നിൽക്കുന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. മൂന്നാംഗ്രൂപ്പിലെ ശോഭാ സുരേന്ദ്രനും പി എം വേലായുധനും പരസ്യമായി രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പത്മകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി എം വേലായുധന്‍, കെ പി ശ്രീശന്‍ തുടങ്ങിയവരെല്ലാം ഒതുക്കപ്പെട്ടു എന്നൊരു വികാരവും ചിലർ വച്ചുപുലർത്തുന്നു.ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയവും പാർട്ടിക്കുണ്ട്. 2010 മുതല്‍ 2015-വരെ സംസ്ഥാന ബി ജെ പി പ്രസിഡന്റായിരുന്നു മുരളീധരന്‍.വി മുരളീധരന്റെ…
Read More » -
Local
കോട്ടയത്ത് 31 വീടുകൾക്ക് നാശനഷ്ടം; 68.64 ലക്ഷം രൂപയുടെ കൃഷിനാശം
കോട്ടയം: മഴയിൽ ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടം. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി (ജൂലൈ 4,5) 28 വീടുകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. കാലവർഷം കനത്ത സാഹചര്യത്തിൽ ജില്ലയിൽ കാർഷികമേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശമുണ്ടായി. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിയ്ക്കാണ്. 7037 കുലച്ച വാഴകളും 2328 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷം രൂപയുടെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 5.30 ഹെക്ടറിലെ കപ്പ കൃഷിയും…
Read More » -
Local
കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത; നാളെ മഞ്ഞ അലെർട്ട്, ജില്ലയിൽ ആകെ 27 ദുരിതാശ്വാസ ക്യാമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ശക്തമായ മഴ സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 19, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 152 പുരുഷന്മാരും 181 സ്ത്രീകളും 74 കുട്ടികളുമാണുള്ളത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച (2023 ജൂലൈ ആറ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള…
Read More » -
Kerala
വെള്ളക്കെട്ടിൽ ബസ് കുടുങ്ങി;വടകര-കോഴിക്കോട് റോഡിൽ ഗതാഗതം തടസപ്പെട്ടു
പയ്യോളി:കനത്ത മഴയില്‍ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പയ്യോളി ഹൈസ്ക്കൂളിന് സമീപം വെള്ളക്കെട്ടില്‍ ബ്രേക്ക് ഡൗണായത്. വടകര-കോഴിക്കോട് റോഡിലാണ് സംഭവം. വെള്ളക്കെട്ടില്‍ നിന്നും ബസ് മാറ്റാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണിപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതേ സ്ഥലത്ത് ഇന്നലെ കാര്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Read More » -
India
പൊതുനിരത്തില്‍ വിദേശവനിതയെ കയറിപ്പിടിച്ച ആൾ അറസ്റ്റിൽ
ജയ്പൂർ:പൊതുനിരത്തില്‍ വിദേശവനിതയെ കയറിപ്പിടിച്ച ആൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാരന്‍ സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം ജയ്പുരില്‍വെച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പംനടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പുര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു.
Read More » -
India
എട്ട് മാസം പ്രായമായ കുഞ്ഞിനെ 800രൂപയ്ക്ക് വിറ്റ അമ്മ പിടിയില്‍
ഭുവനേശ്വർ:എട്ട് മാസം പ്രായമായ കുഞ്ഞിനെ 800രൂപയ്ക്ക് വിറ്റ അമ്മ പിടിയില്‍.ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. കരാമി മുര്‍മു എന്ന യുവതിയാണ് മകളെ 800രൂപയ്ക്ക് ദമ്ബതികള്‍ക്ക് വിറ്റത്. കരാമിയുടെ ഭര്‍ത്താവ് തമിഴ്നാട്ടിലാണെന്നും സംഭവം അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബിപ്രചരണ്‍ ഗ്രാമത്തിലെ ഫുലാമണി – അഖില്‍ മറാണ്ടി ദമ്ബതികള്‍ക്കാണ് കരാമി കുഞ്ഞിനെ വിറ്റത്. കുട്ടിയുടെ പിതാവ് മുസു മുര്‍മു തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലെത്തി രണ്ടാമത്തെ മകളെക്കുറിച്ച് തിരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആദ്യം കുഞ്ഞ് മരിച്ചുവെന്നാണ് കരാമി മുര്‍മു എന്ന യുവതിയാണ് മകളെ 800രൂപയ്ക്ക് ദമ്ബതികള്‍ക്ക് വിറ്റത്. കരാമിയുടെ ഭര്‍ത്താവ് തമിഴ്നാട്ടിലാണെന്നും സംഭവം അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബിപ്രചരണ്‍ ഗ്രാമത്തിലെ ഫുലാമണി – അഖില്‍ മറാണ്ടി ദമ്ബതികള്‍ക്കാണ് കരാമി കുഞ്ഞിനെ വിറ്റത്. കുട്ടിയുടെ പിതാവ് മുസു മുര്‍മു തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലെത്തി രണ്ടാമത്തെ മകളെക്കുറിച്ച് തെരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആദ്യം മരാമി കുഞ്ഞ് മരിച്ചുവെന്നാണ് അറിയിച്ചത്. എന്നാല്‍ അയല്‍വാസികളാണ് മുസുവിനോട്…
Read More » -
India
ശരദ് പവാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി
മുംബൈ:എൻസിപി സ്ഥാപക നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി.എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് വിമത വിഭാഗം നേതാക്കള്‍ അറിയിച്ചു. ശരദ് പവാറിനൊപ്പം 68 എംഎല്‍എമാരുണ്ടായിരുന്നതിൽ 62 പേരും അജിത് പവാറിനൊപ്പം കൂറുമാറിയിരുന്നു.അതേസമയം ഞാൻ നിരവധി ചിഹ്നങ്ങളില്‍ മത്സരിച്ചിട്ടുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു.
Read More » -
Kerala
കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ കല്ലാര്‍ പാലം അപകടക്കെണിയായി മാറി
അടിമാലി :കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ കല്ലാര്‍ പാലത്തില്‍ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. പാലവും അപ്രോച്ച് റോഡും ബന്ധിപ്പിക്കുന്നിടത്ത് ടൈല്‍, കോണ്‍ക്രീറ്റ് എന്നിവ ഇളകി കമ്പി തെളിഞ്ഞു കിടക്കുന്നതാണ് അപകട കെണിയായി മാറിയത്. മാസങ്ങള്‍ക്കു മുൻപാണ് അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ടൈലുകള്‍ ഇളകി തുടങ്ങിയത്. ഇതോടൊപ്പം പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്ബി തെളിഞ്ഞ നിലയിലാണ്. ഇതു സംബന്ധിച്ച് ദേശീയപാത വിഭാഗം അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പാലവും അപ്രോച്ച് റോഡും കൂടുതല്‍ അപകടാവസ്ഥയില്‍ ആയിരിക്കുന്നത്.ഇതുവഴിയുള്ള കാല്‍നട യാത്രയും വാഹന ഗതാഗതവും ദുഷ്കരമായി മാറുകയാണ്. മഴ കനക്കുന്നതോടെ അപ്രോച്ച് റോഡ് കൂടുതല്‍ അപകടാവസ്ഥയിലായതോടെ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Read More » -
Kerala
മരം വീണ് കണ്ണൂരിൽ പോലീസ് സ്‌റ്റേഷന്‍ തകര്‍ന്നു
കണ്ണൂർ:കനത്ത മഴയ്ക്കിടെ മരം വീണ് കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷൻ ഭാഗികമായി തകര്‍ന്നു.പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകളാണ് തകര്‍ന്നത്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. കണ്ണൂര്‍ പ്ലാസക്ക് സമീപം ഓടുന്ന വാഹനങ്ങള്‍ക്ക് മുകളിലും മരം വീണു.സംഭവത്തിൽ രണ്ട് കാറും ഒരു ഓട്ടോയും തകര്‍ന്നു.ആളപായമില്ല. അതേസമയം കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് വീട്ടില്‍ ബഷീര്‍ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് മരണം.
Read More » -
Kerala
കനത്ത മഴയിലും കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടില്ലാത്തതില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി:കനത്ത മഴയിലും കൊച്ചി നഗരത്തില്‍ മുൻവര്‍ഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. വെള്ളക്കെട്ട് ഒഴിവാക്കാൻ കോര്‍പറേഷൻ കാര്യമായ ഇടപെടല്‍ നടത്തിയെന്നും അഭിനന്ദനം അർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കോർപ്പറേഷനെ അഭിനന്ദിച്ചത്. ഇക്കുറി വെള്ളക്കെട്ട് താരതമ്യേന കുറഞ്ഞതായും എംജി റോഡില്‍ അടക്കം വെള്ളക്കെട്ടില്ലെന്നത് ആശ്വാസം നല്‍കുന്നതായും കോടതി പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ കോര്‍പറേഷനും കളക്ടര്‍ അധ്യക്ഷനായ സമിതിയും ഇടപെടല്‍ നടത്തിയെന്നും കോടതി വിലയിരുത്തി. കാന തുറക്കാതെ വൃത്തിയാക്കുന്ന സക്‌ഷൻ കം ജറ്റിങ് മെഷീൻ ഫലപ്രദമാണ്. ചെറിയ തോതില്‍ വെള്ളക്കെട്ടുള്ള കെഎസ്‌ആര്‍ടിസി സ്‌റ്റാൻഡ്, കലാഭവൻ റോഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
Read More »