IndiaNEWS

ഗോത്രവര്‍ഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകൻ അറസ്റ്റില്‍ 

ഭോപ്പാൽ:തെരുവില്‍ ഇരിക്കുന്ന ഗോത്രവര്‍ഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകൻ അറസ്റ്റില്‍.
പര്‍വേശ് ശുക്ല എന്നയാളാണ് ഒളിവില്‍ പോകാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത്. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി-എസ്.ടി നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.കരൗണ്ടിയില്‍ നിന്നുള്ള ദസ്മത് റാവത്ത് എന്ന 36കാരനാണ് പര്‍വേശ് ശുക്ലയുടെ ക്രൂരതക്കിരയായത്.
മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പര്‍വേശ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് തെരുവിലിരിക്കുന്ന ഗോത്രവര്‍ഗക്കാരന്റെ തലയിലും മുഖത്തും മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തില്‍ ഇടപെട്ടിരുന്നു. കര്‍ശന നടപടി സ്വീകരിക്കാനും ദേശീയ സുരക്ഷ നിയമം അടക്കം ചുമത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

Back to top button
error: