കണ്ണൂർ:കനത്ത മഴയ്ക്കിടെ മരം വീണ് കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷൻ ഭാഗികമായി തകര്‍ന്നു.പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകളാണ് തകര്‍ന്നത്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.
കണ്ണൂര്‍ പ്ലാസക്ക് സമീപം ഓടുന്ന വാഹനങ്ങള്‍ക്ക് മുകളിലും മരം വീണു.സംഭവത്തിൽ രണ്ട് കാറും ഒരു ഓട്ടോയും തകര്‍ന്നു.ആളപായമില്ല.
അതേസമയം കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് വീട്ടില്‍ ബഷീര്‍ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് മരണം.