Month: July 2023

  • Kerala

    എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ വികാരി മാറ്റത്തെ സംബന്ധിച്ച് സ്ഥലം മാറ്റം റദ്ദാക്കണമെന്ന ആവശ്യം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തള്ളി

    കൊച്ചി: എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ വികാരി മാറ്റത്തെ സംബന്ധിച്ച് സ്ഥലം മാറ്റം റദ്ദാക്കണമെന്ന ആൻറണി നരിക്കുളത്തിൻറെ ആവശ്യം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തള്ളി. സ്ഥലം മാറ്റം നിയമ വിരുദ്ധവും അനുചിതവുമെന്ന് ഫാ.ആൻറണി നരിക്കുളം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് പറഞ്ഞു. കൂടാതെ സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചും കൃത്യമായ കൂടിയാലോചനകൾക്കും ശേഷമാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. സ്ഥലംമാറ്റം ബസലിക്കയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണ്. സിനഡ് അംഗങ്ങളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനം അനിവാര്യവും അവസരോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഫാ.ആൻറണി നരിക്കുളത്തോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വിശദമാക്കി. സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ…

    Read More »
  • India

    ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരത്തി

    ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തത്. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാർ ആരോപിച്ചു. ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതി​രെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്ത് റേവ ജയിലിൽ അയച്ചു. സിദ്ധി ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമർശനമുയരുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.…

    Read More »
  • Crime

    കോടതി വരാന്തയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കലും കഞ്ചാവ് കൈമാറ്റം ചെയ്യലും: രണ്ടുപേർ അറസ്റ്റിൽ

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വീട്ടിൽ മനു മോഹൻ (33), ആർപ്പൂക്കര വില്ലൂന്നി പാലത്തൂർ വീട്ടിൽ ടോണി തോമസ് (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വന്നിരുന്ന മനുമോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ച സമയം വരാന്തയിൽ വച്ച് ഇയാൾക്ക് കഞ്ചാവ് നൽകുവാൻ ടോണി തോമസ് ശ്രമിക്കുകയും ഇത് എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തടയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം മനുമോഹൻ പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു. കൂടാതെ കോടതി വരാന്തയിൽ സ്ഥാപിച്ചിരുന്ന നോട്ടീസ് ബോർഡിന്റെ ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.…

    Read More »
  • Crime

    നാഗമ്പടം ജി.എസ്.ടി ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച കേസിൽ ബാംഗ്ലൂര്‍ സ്വദേശികൾ അറസ്റ്റിൽ

    കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫീസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 23ന് രാത്രിയിൽ കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജി.എസ്.ടി. ഓഡിറ്റിംഗ് ഓഫീസ് കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് ഓഫീസിൽ ഉണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ടാബുകളും മോഷണം ചെയ്തിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ഇവര്‍ ഇരുവരെയും പോലീസ് സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. മോഷ്ടാവിന് ഒപ്പം ചേർന്ന് മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിനാണ് ഗണേഷ്ഭട്ടിനെ പോലീസ് പിടികൂടുന്നത്. മോഷണ മുതൽ വാങ്ങിയതിനാണ് കൃപാൽ കോലിയെ അറസ്റ്റ് ചെയ്തത്. മുഖ്യ മോഷ്ടാവിനു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. കോട്ടയം…

    Read More »
  • Crime

    വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടയത്ത് പിടിയിൽ

    കോട്ടയം: മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എയുമായി യുവാവ് കോട്ടയത്ത് പിടിയിൽ. ഗാന്ധിനഗർ പെരുമ്പായിക്കാട് ചെട്ടിശ്ശേരി വീട്ടിൽ മാഹിൻ (28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ വീട്ടിൽ വില്പനയ്ക്കായി എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗർ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി ഇയാൾ പിടിയിലാവുന്നത്. പോലീസിന്റെ പരിശോധനയിൽ 31 ഗ്രാം എം.ഡി.എം.എയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ് .

    Read More »
  • India

    ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷൻ നവീകരണത്തിന് 498 കോടി രൂപ !!

    ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷൻ 498 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നു.വിമാനത്താവളത്തിന്റെ മാതൃകയിലാണ് വികസനം. ജൂലായ് ഏഴിന് ഗോരഖ്പൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിക്കും.അടുത്ത അൻപത് വര്‍ഷത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് സ്റ്റേഷൻ നവീകരിക്കുന്നത്. ഗോരഖ്പൂര്‍ ജംഗ്ഷൻ സ്റ്റേഷന്റെ പുനര്‍വികസനത്തിനുള്ള നിര്‍ദ്ദിഷ്ട രൂപകല്‍പ്പനയില്‍ പ്രാദേശിക സംസ്കാരവും പൈതൃകവും വാസ്തുവിദ്യയും ഉള്‍പ്പെടുത്തുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ചന്ദ്രവീര്‍ രാമൻ പറഞ്ഞു. റൂഫ് പ്ലാജ ഫുഡ് ഔട്ട്ലെറ്റ്, വെറ്റിംഗ് ഹെയില്‍, എ.ടി.എം. കുട്ടികളുടെ കളിസ്ഥലം ,6 മീറ്റര്‍ വീതിയുള്ള രണ്ട് അധിക ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ , മള്‍ട്ടി ഫങ്ഷണല്‍ കോംപ്ലക്സ്, ഷോപ്പിംഗ് മാള്‍ , സെൻട്രല്‍ മാള്‍ , ഭാവിയില്‍ മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനുമായി കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

    Read More »
  • Careers

    മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രസ് പരിശീലനം

    കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി./എൻ.ഐ.ടി. എൻട്രസ് പരിശീലനം നൽകുന്നു. ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/ കെമിസ്ട്രി /മാത്്‌സ് വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കാണ് അവസരം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. ഒരു വർഷത്തെ പരിശീലനത്തിന് ധനസഹായം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഫിഷറീസ് ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂലൈ 18 നകം ഫിഷറീസ് ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 256682

    Read More »
  • Careers

    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം

    കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2023-24 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.polyadmission.org/gifd എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജലൈ 31 വൈകിട്ട് നാലുമണിവരെ അപേക്ഷ സ്വീകരിക്കും. ഫോൺ:0481 2507556, 9400006469, 8075901486, 9961201244.

    Read More »
  • Local

    ഉഴവൂർ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ജൂലൈ ഏഴ്

    കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴ് രാവിലെ 9.30 ന് ജോസ് കെ. മാണി എം.പി. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംസ്ഥാന പുരസ്‌കാര ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), ബിൻസി സിറിയക്ക്(കാണക്കാരി), മിനി മത്തായി (കുറവിലങ്ങാട്), കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ ), ബെൽജി ഇമ്മാനുവേൽ (മരങ്ങാട്ടുപ്പള്ളി), ഷൈനി സന്തോഷ്(രാമപുരം), കെ.എം. തങ്കച്ചൻ (ഉഴവൂർ), സജേഷ് ശശി (വെളിയന്നൂർ), ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻ കാല, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ,…

    Read More »
  • Careers

    കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം

    കോട്ടയം: എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ 2022-23 അധ്യയനവർഷത്തിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നല്കുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ട്. 2023 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എൺപതും അതിൽ കൂടുതലും പോയിന്റ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ പ്ലസ് ടു/വി.എ്ച്ച.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 90% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ വിജയിച്ചവരും ആയിരിക്കണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുന:സ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ…

    Read More »
Back to top button
error: