IndiaNEWS

ശരദ് പവാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി 

മുംബൈ:എൻസിപി സ്ഥാപക നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി.എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദമുന്നയിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് വിമത വിഭാഗം നേതാക്കള്‍ അറിയിച്ചു.

 ശരദ് പവാറിനൊപ്പം  68 എംഎല്‍എമാരുണ്ടായിരുന്നതിൽ 62 പേരും അജിത് പവാറിനൊപ്പം കൂറുമാറിയിരുന്നു.അതേസമയം ഞാൻ നിരവധി ചിഹ്നങ്ങളില്‍ മത്സരിച്ചിട്ടുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു.

Back to top button
error: