Month: July 2023
-
Kerala
സ്പോര്‍ട്സ് ക്വാട്ടയിൽ ബി.എസ്.സി നഴ്സിങ്
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ കോളെജുകളിലേക്ക് 2023-24 വര്‍ഷം ബി.എസ്.സി നഴ്സിങ് കോഴ്സിലേക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോമില്‍ ഡയറക്റ്റര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ജൂലൈ 10നകം അപേക്ഷിക്കണം. ടെക്നിക്കല്‍ ഡയറക്റ്ററുടെ പ്രോസ്പെക്റ്റസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്. 2021 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുറഞ്ഞത് വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലത്തില്‍ സ്കൂള്‍ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുന്നതാണ് സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ സ്പോര്‍ട്സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുൻഗണനാക്രമത്തില്‍ അപേക്ഷയൊടൊപ്പം ഉള്ളടക്കം ചെയ്യണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപൂര്‍ണമായതും, നിശ്ചിത തീയതിയ്ക്കു ശേഷം ലഭിക്കുന്നതുമായ…
Read More » -
Kerala
തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക;കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങൾ
തിരുവനന്തപുരം:കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങൾ.തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26. കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു. തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്ക് തൊഴില്‍ അനുവദിക്കാൻ സാധിക്കുകയും അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴില്‍ ദിനങ്ങളുടെ 89.82 ശതമാനമാണിത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നേരത്തെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്ബൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
Read More » -
Kerala
ആലപ്പുഴയിൽ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയിലെ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ ഉത്തരവിട്ടത്. ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കയാണ്.താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Read More » -
Kerala
കൂട്ടുകാരൊടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
തൃശൂര്‍: കൂട്ടുകാരൊടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ പനങ്ങാട് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്.വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
ദേശീയപാതയിൽ കുതിരാന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു; ഗതാഗതം നിരോധിച്ചു
തൃശൂർ:ദേശീയപാതയിലെ തൃശൂര്‍ കുതിരാനില്‍ കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് താഴ്ന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി കെ. രാജന്‍റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാന്നിദ്ധ്യത്തില്‍ തൃശ്ശൂര്‍ കളക്‌ട്രേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചിലവില്‍ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വിളളലുണ്ടായ ഭാഗം രണ്ട് അടിയോളം ഇടിഞ്ഞു താഴ്ന്നത്. നിലവില്‍ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശത്ത് വൻ അപകട സാധ്യതയെന്നാണ് വിലയിരുത്തൽ. നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടുതല്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍…
Read More » -
Kerala
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ അവധി
കോഴിക്കോട്: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട്,ഇടുക്കി,തൃശൂര്‍,കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.പത്തനംതിട്ട ജില്ലയില്‍ നാളെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അംഗൻവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.എന്നാല്‍ മുൻനിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലുമാണ് അവധിയെന്നും ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു. കാസര്‍കോഡും കോട്ടയത്തും…
Read More » -
India
സാമൂഹ്യ പ്രവർത്തക തീസ്ത സെതൽവാദിന്റെ ഇടക്കാല ജാമ്യം നീട്ടി
ദില്ലി: സാമൂഹ്യ പ്രവർത്തക തീസ്ത സെതൽവാദിന്റെ ഇടക്കാല ജാമ്യം ഈ മാസം 19 വരെ നീട്ടി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചുവെന്നാണ് ടീസ്തക്കെതിരെയുള്ള കേസ്. ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നേരത്തെ തീസ്തയുടെ അറസ്റ്റ് തടഞ്ഞത്. ജാമ്യ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് തീസ്ത സുപ്രീംകോടതിയെ സമീപിപിച്ചത്. രാത്രി വാദം കേട്ടാണ് കോടതി ഇടക്കാല ജാമ്യം ആദ്യം നൽകിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാത്രി 9.15 ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജിയിൽ വാദം കേട്ടത്. തീസ്ത സെതൽവാദിന്‍റെ സ്ഥിര ജാമ്യാപേക്ഷ…
Read More » -
Tech
ചില എടിഎം കാർഡ് തട്ടിപ്പുകൾ അറിഞ്ഞിരിക്കാം; പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കാം
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. എടിഎം കാർഡുകളിലേക്ക് അനധികൃതമായി പ്രവേശനം നേടാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്, എടിഎം കാർഡുകളുടെ എണ്ണവും ഉപയോഗവും കൂടിയ ഈ കാലത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ്, എടിഎം കാർഡും കാർഡ് ഉപയോഗവും വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. നിങ്ങളുടെ എടിഎം കാർഡും പിൻ നമ്പറും ആർക്കെങ്കിലും ലഭിച്ചാൽ, അവർക്ക് അത് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ ഓൺലൈനിൽ വാങ്ങലുകൾ നടത്താനോ കഴിയും. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഒരു വ്യക്തി എടിഎം ഉപയോഗിക്കുമ്പോൾ അതിന്റെ പിൻ തട്ടിപ്പുകാർ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന അത്തരത്തിലുള്ള ഒന്നാണ് ഷോൾഡർ സർഫിംഗ്. അതായത് അടുത്ത നിന്നും ഒളിഞ്ഞു നോക്കിയോ ടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിക്കുക വഴിയോ അവർ ഇത് ചെയ്തേക്കാം. മറ്റ് ചില എടിഎം കാർഡ് തട്ടിപ്പുകൾ ഇതാ:…
Read More » -
India
ഇന്ത്യയിൽ പെട്രോൾ ലിറ്റർ 15 രൂപയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!
ദില്ലി: ഇന്ത്യയിൽ പെട്രോൾ ലിറ്റർ 15 രൂപയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഢിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോഗം കുറയുമെന്നും വില താഴേക്ക് പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കർഷകരെ അന്നദാതാവായിട്ട് മാത്രമല്ല ഈ സർക്കാർ കാണുന്നത്. ഊർജദാതാവായിട്ടും കർഷകരെ പരിഗണിക്കുന്നു. ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോഗം കുറയും വില താഴേക്ക് പോകുമെന്നും അതിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന ഇറക്കുമതി 16 ലക്ഷം കോടിയുടേതാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഗണ്യമായി കുറയും. ഈ പണം കർഷകരുടെ വീടുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ നിരത്തിലിറക്കുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. മേഴ്സിഡസ് ബെൻസ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഉടൻ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്ന കാര്യം അദ്ദേഹം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. എഥനോളിൽ…
Read More » -
Kerala
സംസ്ഥാന ബിജെപിയിൽ പുന:സംഘടനയുണ്ടാകുമോ എന്ന് തനിക്കറിയില്ല, കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും അറിയില്ല: കേന്ദ്ര മന്ത്രി വി. മുരളിധരൻ
കൊച്ചി: സംസ്ഥാന ബിജെപിയിൽ പുന:സംഘടനയുണ്ടാകുമോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളിധരൻ. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും അറിയില്ല. താൻ വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് വഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് മുരളീധരൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി പാടില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ചോദ്യങ്ങളോട് അനിഷ്ടമുണ്ടെങ്കിൽ പ്രതികരിക്കാതിരുന്നാൽ മതിയെന്നും വി.മുരളിധരൻ പറഞ്ഞു. കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തുമെന്നാണ് വിവരം. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല. കർണാടകത്തിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം…
Read More »