IndiaNEWS

ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷൻ നവീകരണത്തിന് 498 കോടി രൂപ !!

ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷൻ 498 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നു.വിമാനത്താവളത്തിന്റെ മാതൃകയിലാണ് വികസനം.
ജൂലായ് ഏഴിന് ഗോരഖ്പൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിക്കും.അടുത്ത അൻപത് വര്‍ഷത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് സ്റ്റേഷൻ നവീകരിക്കുന്നത്.
ഗോരഖ്പൂര്‍ ജംഗ്ഷൻ സ്റ്റേഷന്റെ പുനര്‍വികസനത്തിനുള്ള നിര്‍ദ്ദിഷ്ട രൂപകല്‍പ്പനയില്‍ പ്രാദേശിക സംസ്കാരവും പൈതൃകവും വാസ്തുവിദ്യയും ഉള്‍പ്പെടുത്തുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ചന്ദ്രവീര്‍ രാമൻ പറഞ്ഞു.
റൂഫ് പ്ലാജ ഫുഡ് ഔട്ട്ലെറ്റ്, വെറ്റിംഗ് ഹെയില്‍, എ.ടി.എം. കുട്ടികളുടെ കളിസ്ഥലം ,6 മീറ്റര്‍ വീതിയുള്ള രണ്ട് അധിക ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ , മള്‍ട്ടി ഫങ്ഷണല്‍ കോംപ്ലക്സ്, ഷോപ്പിംഗ് മാള്‍ , സെൻട്രല്‍ മാള്‍ , ഭാവിയില്‍ മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനുമായി കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

Back to top button
error: