കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി./എൻ.ഐ.ടി. എൻട്രസ് പരിശീലനം നൽകുന്നു. ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/ കെമിസ്ട്രി /മാത്്‌സ് വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കാണ് അവസരം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. ഒരു വർഷത്തെ പരിശീലനത്തിന് ധനസഹായം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഫിഷറീസ് ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂലൈ 18 നകം ഫിഷറീസ് ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 256682
Related Articles
പാല് കൊടുത്ത കൈയ്ക്ക് കൊത്തിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ നടന്, അയാളാണോ അമ്മയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍?
December 17, 2024
എന്ത് ജാതി, എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ… ഹൈന്ദവാചാരത്തില്‍ ശവസംസ്കാരം നടത്തി കന്യാസ്ത്രീ
December 16, 2024
കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലേക്ക് പ്രൈവറ്റ് ജെറ്റില്‍ യാത്ര; വിജയും തൃഷയും പ്രണയത്തിലെന്ന് സോഷ്യല്‍ മീഡിയ
December 14, 2024
ജെനീലിയയുടെ പേര് പറയുമ്പോള്‍ മുഖത്ത് പരമ പുച്ഛം; താരപുത്രിയെ മര്യാദ പഠിപ്പിച്ച് ആരാധകര്‍
December 14, 2024
Check Also
Close