KeralaNEWS

സ്പോര്‍ട്സ് ക്വാട്ടയിൽ ബി.എസ്.സി നഴ്സിങ് 

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ കോളെജുകളിലേക്ക് 2023-24 വര്‍ഷം ബി.എസ്.സി നഴ്സിങ് കോഴ്സിലേക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.

നിര്‍ദ്ദിഷ്ട ഫോമില്‍ ഡയറക്റ്റര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ജൂലൈ 10നകം അപേക്ഷിക്കണം. ടെക്നിക്കല്‍ ഡയറക്റ്ററുടെ പ്രോസ്പെക്റ്റസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.

 

Signature-ad

2021 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവില്‍ കുറഞ്ഞത് വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലത്തില്‍ സ്കൂള്‍ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുന്നതാണ് സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ സ്പോര്‍ട്സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുൻഗണനാക്രമത്തില്‍ അപേക്ഷയൊടൊപ്പം ഉള്ളടക്കം ചെയ്യണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപൂര്‍ണമായതും, നിശ്ചിത തീയതിയ്ക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.

Back to top button
error: