Month: July 2023

  • NEWS

    പണക്കാരാവാന്‍ എളുപ്പ വഴി തേടി ലഹരി കച്ചവടത്തിനിറങ്ങിയ പ്രവാസികൾ നിരവധി, സൗദിയിലെ ദമ്മാം ജയിലില്‍ മോചനം കാത്ത് കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ 200 ഓളം മലയാളികള്‍

          സൗദിയിലെ ദമ്മാം ജയിലിൽ ലഹരി കച്ചവടത്തിൽ കുടുങ്ങിയ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400ലധികം ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിപേർ മലയാളികൾ. കൂടുതൽ ആളുകളും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ, ഇന്ത്യൻ സ്കുൾ വിദ്യാർത്ഥിയായ മലയാളി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും. ഒപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർത്ഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ദമ്മാമിലുണ്ട്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കള്‍ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് അകന്ന് ഉത്തമ പൗരന്മാരായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ. മയക്ക് മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. പെട്ടെന്ന്…

    Read More »
  • Health

    മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക

    മുടിയുടെ ആരോ​ഗ്യത്തിനായി വിവിധ എണ്ണകൾ ഉപയോ​ഗിക്കുന്നവരുണ്ട്. മുടിയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ ചേരുവകയായിരിക്കണം ഉപയോ​ഗിക്കേണ്ടത്. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ഉള്ളതിനാൽ, നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക., ഇത്…

    Read More »
  • India

    മാമനോടൊന്നും തോന്നരുതേ…ചൊവ്വാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിട്ടു; ബുധനാഴ്ച ഖാലിസ്ഥാന്‍ നേതാവ് വാഹനാപകടത്തില്‍ മരിച്ചു!

    ന്യൂയോർക്ക്: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഖാലിസ്ഥാനി സംഘടനകൾ തയ്യാറായിട്ടില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘സിഖ് ഫോർ ജസ്റ്റിസ്’ നേതാവായ ഗുർപത്വന്ത് സിംഗ് പന്നൂവിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഖാലിസ്ഥാൻ നേതാക്കളായ ഹർദീപ് സിങ് നിജ്ജാർ, പരംജിത് സിങ് പഞ്ച്വാർ എന്നിവരുടെ കൊലപാതകത്തിനും യു.കെയിൽ അവതാർ സിങ് ഖണ്ഡയുടെ സംശയാസ്പദമായ മരണത്തിനും ശേഷം പന്നു കുറച്ച് ദിവസങ്ങളായി ഒളിവിലായിരുന്നു. ഖാലിസ്ഥാൻ അനുകൂലികളുടെ കൊലപാതകം ഇന്ത്യ സംഘടിപ്പിക്കുന്നുവെന്ന് കാനഡയിലെ സിഖ് തീവ്രവാദികൾ ആരോപിക്കുന്നതിനിടെയാണ് ഈ സംഭവവികാസം. ഖാലിസ്ഥാനി നേതാവ് അമൃതപാൽ സിങ്ങിന്റെ അറസ്റ്റിനു പിന്നാലെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലുടനീളം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു നേരേ സിഖ് തീവ്രവാദികൾ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. ചൊവ്വാഴ്ച സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടതായിരുന്നു ഈ പരമ്പരയിലെ ഏറ്റവും…

    Read More »
  • NEWS

    സലിം രാജിന് “കുട” യാത്രയയപ്പ് നൽകി

    കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും, കേരളാ യുണൈറ്റഡ് ഡിസ്‌സ്ട്രിക് അസോസിയേഷൻ (കുട) സ്ഥാപകാംഗവും മുൻ കൺവീനറുമായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് ‘കുട’ കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ,സാമൂഹിക പ്രവർത്തകൻ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ കെയർ സി.ഇ.ഓ യും സാമൂഹിക പ്രവർത്തകനുമായ മുസ്തഫാ ഹംസാ പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ബിജൂ സ്റ്റീഫൻ – തിരുവനന്തപുരം (TEXAS ) ,എം എ നിസാം – തിരുവനന്തപുരം (TRAK) അലക്സ് മാത്യൂ ,രഞ്ജന ബിനിൽ – കൊല്ലം (KJPS), ലാലു ജേക്കബ് – പത്തനംതിട്ട (PDA ),അജിത്ത്‌ സക്കറിയ പീറ്റർ – കോട്ടയം (KDAK ), ഡോജി മാത്യൂ – കോട്ടയം…

    Read More »
  • Kerala

    മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മഴക്കാലം പ്ര​ധാനമായി പേടിക്കേണ്ടത് രോ​ഗങ്ങളെയാണ്. എന്നാൽ അതൊടൊപ്പം പേടിക്കേണ്ട മറ്റൊന്ന് കൂടിയാണ് പാമ്പുകൾ. മഴ കൂടുതൽ ശക്തിപ്പെട്ട് കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാവുകയും പിന്നീട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മാളങ്ങൾ‌ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ വീടുകളിലേക്ക് ചേക്കേറുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്… ഒന്ന്… പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടുന്നു. രണ്ട്… അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക. മൂന്ന്… മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിലുമെല്ലാം തണുപ്പ് തേടി…

    Read More »
  • NEWS

    മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

    ദുബൈ: മലയാളി യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ല (44) ആണ് മരിച്ചത്. സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ അദ്ദേഹം ദേരയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പിതാവ് – പരേതനായ എട്ടിക്കുളം ഹംസ. മാതാവ് – അസ്‍മ. ഭാര്യ – സുഫൈറ. മക്കൾ – അഫ്‍നാൻ, ഹന. സഹോദരങ്ങൾ – ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം. കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്‍മാന്റെ ഭാര്യാ സഹോദരനാണ് മരിച്ച ആയത്തുല്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എ.ജി.എ റഹ്‍മാനും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റ് കൺവീനർ ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.

    Read More »
  • Kerala

    പത്തനംതിട്ട അടൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൈദ്യതി തൂൺ ഒടിഞ്ഞ് വീണു

    പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൈദ്യതി തൂൺ ഒടിഞ്ഞ് വീണെങ്കിലും കാര്‍ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അടൂർ ഏഴംകുളം മാങ്കുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന മരം കടപുഴകി റോഡിലെ വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടം ഉണ്ടായത്.മരം വീണതിൻ്റെ ആഘാതത്തില്‍ മൂന്ന് വൈദ്യുത തൂണുകള്‍ ഒടിഞ്ഞു. അതില്‍ ഒരു തുണ് ഈ സമയം അതുവഴി വന്ന കാറിന് മുകളില്‍ പതിക്കുകയായിരുന്നു. കാറിൻ്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും കാറോടിച്ചിരുന്ന കോന്നി സ്വദേശി ശ്രീജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.കാറില്‍ ഈ സമയം ശ്രീജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്.അടുരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ച്‌ മാറ്റുകയും കെ എസ് ഈ ബി ഉദ്യോഗസ്ഥര്‍ ലൈൻ ഓഫ് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് കാർ പുറത്തെടുക്കാനായത്.

    Read More »
  • Kerala

    തൃശൂരിന് പിന്നാലെ മലപ്പുറത്തും വീശിയടിച്ച്‌ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടങ്ങൾ

    മലപ്പുറം: തൃശൂരിന് പിന്നാലെ മലപ്പുറത്തും വീശിയടിച്ച്‌ മിന്നല്‍ ചുഴലി.കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശിയത്. മൂന്നു മിനിട്ടോളം നീണ്ടു നിന്ന മിന്നല്‍ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റുകയും വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലാകുകയും ചെയ്തു.ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   ഇന്ന് രാവിലെ 11 മണിയോടെ തൃശൂര്‍ ചാലക്കുടിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച മിന്നല്‍ചുഴലിയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു.നിരവധി മരങ്ങള്‍ കടപുഴകി വീണു.മരങ്ങള്‍ വീണ് വാഹനങ്ങള്‍ തകരുകയും വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    ഏകദിനത്തിന് പുറകെ ടി20 ടീമിലും ഇടം നേടി മലയാളി താരം സഞ്ജു സാംസൺ

    ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20 ടീമിനെ നയിക്കും. ഏകദിന ടീമിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഇടം നേടിയിട്ടുണ്ട്.വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നല്‍കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനാകുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍.

    Read More »
  • Kerala

    വിളിക്കാം,സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930

    തിരുവനന്തപുരം:ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം.അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ വിളിക്കാം-1930 വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.   പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.   #keralapolice

    Read More »
Back to top button
error: