IndiaNEWS

ഇന്ത്യയിൽ പെട്രോൾ ലിറ്റർ 15 രൂപയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി!

ദില്ലി: ഇന്ത്യയിൽ പെട്രോൾ ലിറ്റർ 15 രൂപയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്​ഗഢിൽ പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. രാജ്യത്തെ ഇന്ധനോപയോ​ഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോ​ഗം കുറയുമെന്നും വില താഴേക്ക് പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കർഷകരെ അന്നദാതാവായിട്ട് മാത്രമല്ല ഈ സർക്കാർ കാണുന്നത്. ഊർജദാതാവായിട്ടും കർഷകരെ പരി​ഗണിക്കുന്നു. ഇന്ധനോപയോ​ഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോ​ഗം കുറയും വില താഴേക്ക് പോകുമെന്നും അതിന്റെ ​ഗുണം സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന ഇറക്കുമതി 16 ലക്ഷം കോടിയുടേതാണ് ഇപ്പോൾ നടക്കുന്നത്. ഇത് ​ഗണ്യമായി കുറയും. ഈ പണം കർഷകരുടെ വീടുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ നിരത്തിലിറക്കുമെന്ന് ​ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. മേഴ്സിഡസ് ബെൻസ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഉടൻ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്ന കാര്യം അദ്ദേഹം പരി​ഗണിക്കുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. എഥനോളിൽ പ്രവർത്തിക്കുന്ന കാറുകൾ ഉടൻ ബെൻസ് പുറത്തിറക്കുമെന്നും ബജാജ്, ടിവിഎസ് കമ്പനികളും എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

Back to top button
error: