ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയിലെ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.
ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ ഉത്തരവിട്ടത്.
ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കയാണ്.താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.