Month: July 2023
-
India
വേണ്ടത് 36,അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍
മുംബൈ:ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎല്‍എമാരാണ്. എന്നാൽ, യോഗത്തിന് പങ്കെടുക്കാത്ത എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു.അതേസമയം അജിത് പവാറിനൊപ്പം പടിയിറങ്ങിയ എൻസിപി എംഎല്‍എ കിരണ്‍ ലഹമേറ്റ് തിരികെയെത്തി, ശരദ് പവാറിനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ശക്തി പ്രകടനത്തിന് മുമ്ബ്, അജിത് പവാര്‍ വിഭാഗത്തിന് നേരിട്ട കനത്ത തിരിച്ചടിയാണ് കിരണ്‍ ലഹമേറ്റിന്‍റെ മടക്കം.അജിത് പവാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എയാണ് കിരണ്‍ ലഹമേറ്റ്. ഇതിനിടയിൽ ശരത് പവാര്‍ പക്ഷത്തുള്ള ചീഫ് വിപ്പായ ജിതേന്ദ്ര അവദ് എല്ലാ എൻസിപി എംഎല്‍മാര്‍ക്കും വിപ്പ് നല്‍കി.ഇത് ലംഘിച്ചാല്‍ സ്പീക്കര്‍ക്ക് ശരത് പവാര്‍ പക്ഷം പരാതി നല്‍കും.അതേസമയം, അജിത് പവാര്‍ പക്ഷം ബിജെപി മുന്നണിയിലെത്തിയതില്‍ ശിവസേന ഷിൻഡെ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുവരെ അഴിമതി ആരോപണങ്ങള്‍ നേരിട്ട എൻസിപി നേതാക്കള്‍ മുന്നണിയിലെത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നാണ് അവര്‍ ചോദിക്കുന്നു
Read More » -
Kerala
കനത്തമഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എം ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
തിരുവനന്തപുരം:കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പൊന്നാനി താലൂക്കിലും ഇന്ന് അവധിയാണ്. എം ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മറ്റ് സര്‍വകലാശാലാ പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
Read More » -
NEWS
കനത്ത മഴയില്‍ ചൈനയിൽ 15 മരണം; റയിൽവെ പാലം തകർന്നുവീണു
ബീജിംഗ്:കനത്ത മഴയില്‍ ചൈനയിൽ 15 മരണം.ഒരു റയിൽവെ പാലവും തകർന്നുവീണിട്ടുണ്ട്.ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലമാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. അതേസമയം ചൈനയിലെ വിവിധ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചതായാണ് വിവരം. നാല് പേരെ കാണാതായി.10,000-ലേറെ ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. മധ്യ ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലം കനത്ത മഴയില്‍ തകര്‍ന്നുവീണതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. ഏകദേശം 80 മില്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.
Read More » -
Kerala
നദികളിലും തോടുകളിലും ഒഴുക്കു ശക്തമായതോടെ ഊത്തപിടിത്തവും !!
പത്തനംതിട്ട:നദികളിലും തോടുകളിലും ഒഴുക്കു ശക്തമായതോടെ ഊത്തപിടിത്തവും സജീവമായി. പമ്ബ, അച്ചൻകോവില്‍, പുത്തനാറ്, നദികളുടെ തീരങ്ങളിലും തോടുകളിലുമാണ് ഊത്തപിടിത്തം നടക്കുന്നത്. ശക്തമായ വെള്ളത്തിന്റെ വരവില്‍ ഒഴുകിയെത്തുന്ന പുഴമീനുകളെ പിടിക്കുന്നതാണ് ഊത്തപിടിത്തം. വീശുവലയും ചൂണ്ടയുമായി നിരവധി പേരാണ് ഊത്തപിടിക്കാനിറങ്ങിയത്. ഈ വര്‍ഷം ശക്തമായ മഴ ഇല്ലാതിരുന്നതുകാരണം മീൻപിടിത്തം കുറവായിരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ പരല്‍, കുറുവ, തൂളി, വാള തുടങ്ങിയ മത്സ്യങ്ങള്‍ ഇഷ്ടംപോലെ നദികളിലും തോടുകളിലും കാണപ്പെടുന്നുണ്ട്. ഇവയെ വലവീശി പിടിച്ച് സ്വന്തം ആവശ്യത്തിനുപയോഗിക്കുകയും മത്സ്യച്ചന്തകളിലും മറ്റും വില്‍ക്കുകയും ചെയ്യും. പുതുമഴയിൽ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്.തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. മീൻ പിടിക്കുന്നതിനെ ഊത്ത പിടുത്തം എന്നും.എന്നാൽ ഊത്തപിടുത്തം നിയമവിരുദ്ധമാണ്. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന്…
Read More » -
India
ബിക്കാനീറില്‍ നിന്ന് കാണാതായ 17 കാരി വിദ്യാര്‍ത്ഥിനിയും അധ്യാപികയും കേരളത്തിൽ
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് കാണാതായ 17 കാരി വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും കണ്ടെത്തി.ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തുന്നത്.ചെന്നൈയിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തു.തമിഴ്‌നാട്ടില്‍ എത്തുന്നതിന് മുൻപ് ഇവര്‍ കേരളത്തില്‍ തങ്ങിയതായും പൊലീസ് വ്യക്തമാക്കി. ഇരുവരുടെ തിരോധാനം ബിക്കാനീര്‍ ജില്ലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ലൗ ജിഹാദ് ആരോപിച്ച് ശ്രീ ദുൻഗര്‍ഗഡ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവില്‍ ഇരുവരേയും ചെന്നൈയില്‍ നിന്നും കണ്ടെത്തുകയായിരുന്നുവെന്ന് ബിക്കാനീര്‍ ഇൻസ്‌പെക്ടര്‍ ജനറല്‍ ഓംപ്രകാശ് പറഞ്ഞു. ജൂലൈ 1-നാണ് ശ്രീ ദുൻഗര്‍ഗഡ് ടൗണിലെ സ്വകാര്യ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നത്. അന്നേദിവസം തന്നെ ഇതേ സ്‌കൂളിലെ 21കാരിയായ നിദ ബഹ്ലീം എന്ന അധ്യാപികയെയും കാണാതായിരുന്നു. അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അധ്യാപികക്കെതിരേയും അവരുടെ കുടുംബത്തിനെതിരേയും ജുവനൈല്‍…
Read More » -
Kerala
കേരളത്തിൽ വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടാൻ നിർദ്ദേശം
തിരുവനന്തപുരം:വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന 98 ജോലികളുടെ നിരക്ക് കൂട്ടാൻ നീക്കം. കൂലി വര്‍ധന, സാമഗ്രികളുടെ വില വര്‍ധന, ഗതാഗത ചെലവ് വര്‍ധന എന്നിവ പരിഗണിച്ചാണിത്. 2018ലാണ് നിലവിലെ നിരക്ക് പ്രാബല്യത്തിലായത്. പോസ്റ്റ് മാറ്റുക, ലൈൻ വലിക്കുക, മീറ്റര്‍ മാറ്റുക, സിംഗിള്‍ ഫേസില്‍നിന്ന് ത്രീഫേസിലേക്ക് മാറ്റുക, ലൈൻ ശേഷി മാറ്റുക എന്നിവക്കെല്ലാം നിരക്ക് കൂടും. വൈദ്യുതി നിരക്ക് വര്‍ധന കുത്തനെ വര്‍ധിപ്പിക്കുന്ന തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാകും. പുറമെ എല്ലാമാസവും സര്‍ചാര്‍ജും പിരിക്കുന്നുണ്ട്. സിംഗിള്‍ ഫേസ് വെതര്‍പ്രൂഫ് കണക്ഷന് 1243 രൂപയും ത്രീഫേസ് വെതര്‍ പ്രൂഫിന് 761 രൂപയും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ത്രീഫേസില്‍ കൂടുതല്‍ കെ.ഡബ്ല്യുവിലേക്ക് മാറ്റിയാല്‍ 2480 രൂപ മുതല്‍ 3558 രൂപ വരെയാണ് വര്‍ധന. വെതര്‍ പ്രൂഫ് കണക്ഷന് പോസ്റ്റ് ഇടുന്നതിന് 5540 രൂപയായിരുന്നത് 7547 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സിംഗിള്‍ ഫേസില്‍ 50 മീറ്റര്‍ ലൈനില്‍ പോസ്റ്റ് ഇടുന്നതിന് 16,116 രൂപ നല്‍കണം. 6956 രൂപയാണ് ബോര്‍ഡ്…
Read More » -
Kerala
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട: കനത്തമഴ പെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (6 ജൂലൈ 2023) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് കലക്ടർ അറിയിച്ചു. നേരത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട്,ഇടുക്കി,തൃശൂര്‍,കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
Read More » -
Crime
കാസർകോട് ബദിയടുക്കയിലെ തോമസ് ക്രാസ്റ്റയുടെ മരണം തലക്കേറ്റ മാരക പരിക്ക് മൂലം, ഇരുട്ടിൽ തപ്പി പൊലീസ്
ബദിയടുക്കയിലെ തോമസ് ക്രാസ്റ്റ(63)യുടെ മരണം തലക്കേറ്റ മാരക മുറിവ് മൂലമെന്ന് പോലീസ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തെടുത്തു. ചാക്കില്‍ കെട്ടി സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. നാല് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബ് ഇളകിയ നിലയിലും അകത്ത് ചാക്ക് കെട്ടിലാക്കി മൃതദേഹവും കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. തുടർന്ന്പൊലീസില്‍ വിവരമറിയിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ചിലരെ ചോദ്യം ചെയ്യുന്നുമുണ്ട്. ആരെങ്കിലും…
Read More » -
Health
ഭക്ഷണത്തിൽ മല്ലി ഇല ഉപയോഗിക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും എണ്ണമറ്റ ഗുണങ്ങൾ
ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുളള ഒന്നാണ് മല്ലി ഇല. മല്ലി ഇല ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലി ഇലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലി ഇല ഉപയോഗിക്കാവൂ. മല്ലി വിത്തില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍ കാണപ്പെടുന്നു. നാരുകളുടെ പ്രധാന ഉറവിടം കൂടിയാണിത്. കൂടാതെ, മാംഗനീസ്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, കരോട്ടിന്‍ എന്നിവയും മല്ലി ഇലയില്‍ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും മല്ലി ഇല സഹായിക്കുന്നു. ദഹനവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. കരളിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും…
Read More » -
Movie
വിജയ്- ലോകേഷ് ചിത്രം ‘ലിയോ’ കേരളത്തിൽ ഗോകുലം മൂവീസ് പ്രദർശനത്തിന് എത്തിക്കും
കേരളത്തിൽ സിനിമാസ്വാദകകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് കേരളാവിതരണാവകാശത്തെക്കുറിച്ചുള്ള അന്നൗൺസ്‌മെന്റ് ട്വിറ്ററിൽ നടത്തിയത്. സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് .സുജിത് നായർ നേത്ര്വതം നൽകുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ്…
Read More »