KeralaNEWS

കേരളത്തിൽ വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടാൻ നിർദ്ദേശം

തിരുവനന്തപുരം:വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന 98 ജോലികളുടെ നിരക്ക് കൂട്ടാൻ നീക്കം. കൂലി വര്‍ധന, സാമഗ്രികളുടെ വില വര്‍ധന, ഗതാഗത ചെലവ് വര്‍ധന എന്നിവ പരിഗണിച്ചാണിത്. 2018ലാണ് നിലവിലെ നിരക്ക് പ്രാബല്യത്തിലായത്.
പോസ്റ്റ് മാറ്റുക, ലൈൻ വലിക്കുക, മീറ്റര്‍ മാറ്റുക, സിംഗിള്‍ ഫേസില്‍നിന്ന് ത്രീഫേസിലേക്ക് മാറ്റുക, ലൈൻ ശേഷി മാറ്റുക എന്നിവക്കെല്ലാം നിരക്ക് കൂടും. വൈദ്യുതി നിരക്ക് വര്‍ധന കുത്തനെ വര്‍ധിപ്പിക്കുന്ന തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാകും.
പുറമെ എല്ലാമാസവും സര്‍ചാര്‍ജും പിരിക്കുന്നുണ്ട്. സിംഗിള്‍ ഫേസ് വെതര്‍പ്രൂഫ് കണക്ഷന് 1243 രൂപയും ത്രീഫേസ് വെതര്‍ പ്രൂഫിന് 761 രൂപയും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ത്രീഫേസില്‍ കൂടുതല്‍ കെ.ഡബ്ല്യുവിലേക്ക് മാറ്റിയാല്‍ 2480 രൂപ മുതല്‍ 3558 രൂപ വരെയാണ് വര്‍ധന. വെതര്‍ പ്രൂഫ് കണക്ഷന് പോസ്റ്റ് ഇടുന്നതിന് 5540 രൂപയായിരുന്നത് 7547 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

സിംഗിള്‍ ഫേസില്‍ 50 മീറ്റര്‍ ലൈനില്‍ പോസ്റ്റ് ഇടുന്നതിന് 16,116 രൂപ നല്‍കണം. 6956 രൂപയാണ് ബോര്‍ഡ് അധികം ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍.ടി സിംഗിള്‍ ഫേസ് ത്രീഫേസ് ആക്കാൻ 1763 രൂപയാണ് ആവശ്യം. സിംഗിള്‍ ഫേസ് മീറ്റര്‍ മാറ്റാൻ 310 രൂപയും ത്രീഫേസ് മീറ്റര്‍ മാറ്റാൻ 406 രൂപയും വര്‍ധിപ്പിക്കണമെന്നും പറയുന്നു.

.

Back to top button
error: