IndiaNEWS

വേണ്ടത് 36,അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍

മുംബൈ:ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎല്‍എമാരാണ്.
എന്നാൽ, യോഗത്തിന് പങ്കെടുക്കാത്ത എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു.അതേസമയം അജിത്‌ പവാറിനൊപ്പം പടിയിറങ്ങിയ എൻസിപി എംഎല്‍എ കിരണ്‍ ലഹമേറ്റ് തിരികെയെത്തി, ശരദ് പവാറിനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ശക്തി പ്രകടനത്തിന് മുമ്ബ്, അജിത് പവാര്‍ വിഭാഗത്തിന് നേരിട്ട കനത്ത തിരിച്ചടിയാണ് കിരണ്‍ ലഹമേറ്റിന്‍റെ മടക്കം.അജിത് പവാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എയാണ് കിരണ്‍ ലഹമേറ്റ്.
ഇതിനിടയിൽ ശരത് പവാര്‍ പക്ഷത്തുള്ള ചീഫ് വിപ്പായ ജിതേന്ദ്ര അവദ് എല്ലാ എൻസിപി എംഎല്‍മാര്‍ക്കും വിപ്പ് നല്‍കി.ഇത് ലംഘിച്ചാല്‍ സ്പീക്കര്‍ക്ക് ശരത് പവാര്‍ പക്ഷം പരാതി നല്‍കും.അതേസമയം, അജിത് പവാര്‍ പക്ഷം ബിജെപി മുന്നണിയിലെത്തിയതില്‍ ശിവസേന ഷിൻഡെ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുവരെ അഴിമതി ആരോപണങ്ങള്‍ നേരിട്ട എൻസിപി നേതാക്കള്‍ മുന്നണിയിലെത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നാണ് അവര്‍ ചോദിക്കുന്നു

Back to top button
error: