
കൊച്ചി:സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ ജീമോന്‍ കല്ലുപുരയ്ക്കൽ അറസ്റ്റിൽ.
മുനമ്ബത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു.
164 പ്രകാരം മാജിസ്‌ട്രേറ്റിന് മുമ്ബാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.മുനമ്ബം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






