തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോമീറ്റര്‍ വരെ സൗജന്യ യാത്ര നടത്താമെന്ന് കെഎസ്ആർടിസി.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കെഎസ്ആർടിസി പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.അന് തര്സംസ്ഥാന യാത്രക്കാരുടെ ബോര്‍ഡിംഗ് പോയിന്‍റില്‍ എത്താനാണ് സൗജന്യയാത്ര അനുമതി. കെഎസ്‌ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചറിലോ അതിനു താഴെയുള്ള ക്ലാസ് ബസുകളിലോ മാത്രമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.
യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് ബോര്‍ഡിംഗ് പോയിന്‍റിലേക്ക് 30 കിലോമീറ്ററില്‍ താഴെയാണ് ദൂരമെങ്കില്‍ സൗജന്യമായി യാത്ര ചെയ്യാം. ഇതിന് ടിക്കറ്റ് ബുക്ക് ചെയ്ത രേഖയും ഐഡി കാര്‍ഡും യാത്രക്കാരുടെ കൈവശമുണ്ടായാല്‍ മതി. കണ്ടക്ടര്‍മാര്‍ ഇത് പരിശോധിച്ച് സൗജന്യ യാത്ര അനുവദിക്കണമെന്ന് ചീഫ് ട്രാഫിക്ക് ഓഫീസര്‍ അറിയിച്ചു.