Month: July 2023

  • Kerala

    മന്ത്രിസ്ഥാനം ഒഴിയില്ല, സുരേഷ് ഗോപിയുടെ കാര്യം അറിയില്ല:വി മുരളീധരൻ

    തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിഷേധിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. മന്ത്രിസ്ഥാനം ഒഴിഞ്ഞ് താൻ സംസ്ഥാന പ്രസിഡന്‍റ് ആകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തൽക്കാലം മന്ത്രിസ്ഥാനം ഒഴിയില്ല.ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നെങ്കില്‍ അത് പ്രധാനമന്ത്രിയാണ് തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമാരെ മാറ്റിയിരുന്നു. അതേരീതിയില്‍ കേരളത്തിലും നേതൃമാറ്റത്തിന് കേന്ദ്രനേതൃത്വം ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുരളീധരന്‍റെ പ്രതികരണം.   തൃശൂര്‍ ലോക്സഭ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയുടെ വിജയസാധ്യത കൂട്ടുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്ബ് മന്ത്രിസഭയില്‍ എടുക്കാനും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന് കേന്ദ്ര സഹമന്ത്രി സ്ഥാനം കൊടുക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പകരം വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

    Read More »
  • Social Media

    കാല്‍നൂറ്റാണ്ടിനിപ്പുറം ജാനിക്കുട്ടിയും കുഞ്ഞാത്തോളും കണ്ടുമുട്ടിയപ്പോള്‍!

    എന്ന് സ്വന്തം ജാനിക്കുട്ടി എന്നൊരു പേര് കേട്ടാല്‍ സോഡാക്കുപ്പി കണ്ണടയൊക്കെ വച്ച ജോമോളുടെ രൂപം മനസിലേക്ക് വരാത്ത മലയാളികള്‍ ഉണ്ടാവില്ല. ജോമോളെ ഓര്‍ക്കുന്നതിനൊപ്പം ഓര്‍മിക്കുന്ന മറ്റൊരാള്‍ കൂടി ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. പൂച്ചക്കണ്ണുകള്‍ ഉള്ള സുന്ദരിയായ ഒരു കുഞ്ഞാത്തോല്‍. നടി ചഞ്ചല്‍ ആയിരുന്നു ജാനിക്കുട്ടിയുടെ കുഞ്ഞാത്തോലായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരം. ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ചഞ്ചല്‍ 1997 ല്‍ മോഡലിങ്ങിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ടെലിവിഷന്‍ പരിപാടികളിലെ അവതാരകയായി മാറിയ ചഞ്ചല്‍ പിന്നീട് നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവതരിപ്പിച്ചിട്ടുണ്ട്. 1998 ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ജാനകിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജോമോള്‍ ആയിരുന്നു. ഈ കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ സ്വന്തമാക്കിയിരുന്നു. ചഞ്ചല്‍ അവതരിപ്പിച്ച കുഞ്ഞാത്തോല്‍ ഇല്ലാതെ ജാനകിക്കുട്ടിയുടെ കഥ…

    Read More »
  • India

    തലൈവര്‍ തമിഴ് പേശുമോ? മോദി തമിഴ്നാട്ടില്‍നിന്ന് മത്സരിക്കുമെന്ന് വീണ്ടും അഭ്യൂഹം

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. ഉത്തര്‍പ്രദേശിലെ വാരാണസിക്കുപുറമേ കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ ബി.ജെ.പി.യുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തി ഉത്തരേന്ത്യക്ക് തമിഴ്നാടുമായുള്ള സാംസ്‌കാരികബന്ധം സ്ഥാപിച്ചെടുക്കാന്‍ ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. ചോളപാരമ്പര്യത്തിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതും അതിന് കാര്‍മികത്വം വഹിക്കാന്‍ തമിഴ്നാട്ടിലെ ശൈവസന്ന്യാസിമഠാധിപന്മാരെ വരുത്തിയതും അതിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കാശിക്കുപുറമേ കന്യാകുമാരിയില്‍നിന്നുകൂടി പ്രധാനമന്ത്രി മത്സരിക്കണമെന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടുകാര്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ പറയുകയും ചെയ്തു. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയില്‍നിന്നും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നും 2014-ല്‍ മോദി മത്സരിച്ചിരുന്നു. 2019-ല്‍ വാരാണസിയില്‍ മാത്രമാണ് മത്സരിച്ചത്. മോദി വാരാണസിയില്‍ വന്നത് ഉത്തര്‍പ്രദേശ് പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ആക്കംനല്‍കുകയും ചെയ്തു. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത തമിഴ്നാട്ടില്‍നിന്നും…

    Read More »
  • Crime

    ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി; സാത്താന്റെ നിര്‍ദേശം പാലിച്ച് ഭര്‍ത്താവ്!

    മെക്സിക്കോ സിറ്റി: ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് സാത്താന്‍ സേവകന്‍! മെക്‌സിക്കോ സ്വദേശിയായ അല്‍വാരോ (32) ആണ് ഭാര്യ മരിയ മോണ്‍സെറാട്ടിനെ (39) കൊലപ്പെടുത്തിയത്. ജൂണ്‍ 29ന് മെക്‌സിക്കോയിലാണ് സംഭവം നടന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് ലഹരിയിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ തലയോട്ടി യുവാവ് ആഷ്ട്രേയായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അല്‍വാരോയും മരിയയും തമ്മിലുള്ള വിവാഹം നടന്നത്. മുന്‍പ് ഉണ്ടായിരുന്ന ബന്ധത്തില്‍ മരിയയ്ക്ക് അഞ്ച് കുട്ടികളുണ്ട്. കൊലപാതകം നടത്തിയ വിവരം അല്‍വാരോ ഈ കുട്ടികളെ അറിയിച്ചിരുന്നു. അമ്മയെ കൊന്ന് ബാഗിലാക്കിയെന്നും മൃതദേഹം വന്ന് കൊണ്ട് പോകണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. സാത്താന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അല്‍വാരോ പോലീസിനോട് പറഞ്ഞു. കത്തിയും ചുറ്റികയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. മരണം സംഭവിച്ച ശേഷം ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചു. കുറച്ച് ഭാഗം വീടിന് സമീപത്തെ പ്രദേശങ്ങളില്‍ വലിച്ചെറിയുകയും…

    Read More »
  • Kerala

    ഫ്രാങ്കോ മുളയ്ക്കലിന് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണം; സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദേശം

    ചണ്ഡീഗഡ്: ജലന്ധര്‍ രൂപത അധ്യക്ഷ പദവി രാജിവെച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് യാത്രയയപ്പ്. ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തിഡ്രല്‍ പള്ളിയില്‍ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് നടക്കുന്നത്. പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് സര്‍ക്കുലര്‍ ഇറക്കി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റവിമുക്തനായെങ്കിലും വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. വിധിക്കെതിരായ അപ്പീല്‍ നിലനില്‍ക്കെയാണ് രാജി. ബിഷപ്പ് ഫ്രാങ്കോയുടെ രാജി ശിക്ഷാനടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിച്ചെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വിഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച് 2014 മുതല്‍ 2016വരെ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. 2017 മാര്‍ച്ചില്‍ പീഡനം സംബന്ധിച്ച…

    Read More »
  • Kerala

    പാലക്കാട് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ 300 കോഴികൾ ചത്തു

    പാലക്കാട്: കാട്ടുപൂച്ചയുടെ ആക്രമണത്തിൽ 300 കോഴികൾ ചത്തു.തെങ്കര കൈതച്ചിറയിൽ  കോഴിഫാമിലെ 300 കോഴികളാണ് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ ചത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കൈതച്ചിറ അപ്പക്കാട് ഇടശ്ശേരില്‍ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച്‌ റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് വന്നതിനുന ശേഷമാണ് സംഭവം. അല്‍പ സമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമില്‍ ചെന്നപ്പോള്‍ ഫാമിന്‍റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു. ഫാമിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഷൈല പറഞ്ഞു. കോഴികള്‍ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വര്‍ഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നും ഫാം ഉടമ റെജി പറഞ്ഞു.

    Read More »
  • Kerala

    പാലക്കാട് കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

    പാലക്കാട്:പുതുപ്പരിയാരത്ത് കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ഇന്ന് പുലര്‍ച്ചെ 3.30-ഓടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്.സംഭവത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം പിക്കപ്പ് വാനില്‍ ലോറിയിടിച്ച്‌ വാൻ ഡ്രൈവര്‍ക്ക് പരുക്കേറ്റിരുന്നു.

    Read More »
  • Kerala

    പാതി തളർന്ന ശരീരം, പക്ഷേ റഫ്സാന  പ്രതിഭയുടെ അരങ്ങിൽ തിളങ്ങുന്നു; ‘ജിന്നി’നു ശേഷം രണ്ടാമത്തെ നോവൽ ‘തീവണ്ടി’യുടെ രചനയിലാണ് ഇപ്പോൾ ഈ പെൺകുട്ടി

        കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ്  റഫ്സാന ജനിച്ചത്. പിറന്ന് ആറാം മാസത്തോടെ സെറിബ്രൽ പൾസിയുടെ ലക്ഷണങ്ങൾ ഈ കുട്ടിയിൽ കണ്ടുതുടങ്ങി. പാതി തളർന്ന ശരീരവും സംസാരിക്കാൻ കഴിയാത്ത അവസ്ഥയുമുള്ള ബാല്യം. മകളെ എങ്ങനെ സ്കൂളിൽ കൊണ്ടുപോകണം എന്നറിയാതെ കുഴങ്ങി പിതാവ് അബ്ദുൾഖാദറും അമ്മ മറിയുമ്മയും. കണ്ണപുരം എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നതു മുതൽ കോളജ് വരെ ഓട്ടോറിക്ഷയിൽ എത്തിയിരുന്ന റഫ്സാന വീൽ ചെയറിൽ ഇരുന്നാണ്  പഠിച്ചത്. ചെറുകുന്ന് ഗേൾസ് സ്കൂൾ, ചെറുകുന്ന് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാടായി കോളജിൽ ഡിഗ്രി പൂർത്തിയാക്കി. അദ്ധ്യാപകരും സഹപാഠികളുമാണ്  ബലം നൽകിയത്. ആ ജീവിത യാത്ര വെറുതെയായില്ല. ‘ജിന്ന്’ എന്ന പേരിൽ ആദ്യനോവൽ പുറത്തിറക്കുകയാണ് ഇപ്പോൾ ഈ പെൺകുട്ടി. സെറിബ്രൽ പൾസി ബാധിച്ചിട്ടും വായനയുടേയും എഴുത്തിന്റെയും ലോകം പുതിയൊരു ജീവിതം നൽകിയ അനുഭവമാണ് റഫ്സാനയുടേത്. എഴുതാൻ പ്രയാസമുള്ളതിനാൽ ടാബിലും മൊബൈൽ ഫോണിലും ടൈപ്പ് ചെയ്യും. കുഞ്ഞു…

    Read More »
  • Kerala

    പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും പെണ്‍കുട്ടിയുടെ മാതാവും മറ്റൊരു യുവതിയും അറസ്റ്റില്‍ 

    തിരുവനന്തപുരം:പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും ഇടനിലക്കാരിയായ യുവതിയും ‍ പെൺകുട്ടിയുടെ മാതാവും അറസ്റ്റില്‍.  പന്ത ഇടവാച്ചല്‍ കുഞ്ചു നിവാസില്‍ അഖില്‍ദേവ്(25), ഇടനിലക്കാരി കാട്ടാക്കട മൂങ്ങോട്ടുകോണം വിനീഷ ഭവനില്‍ വിനീഷ(24), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. 3 മാസം മുന്‍പാണ് യുവാവ് കൊച്ചി സ്വദേശിനിയായ  പെണ്‍കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലാകുന്നത്.പിന്നീട് സൗഹൃദം മറ്റ് ബന്ധത്തിലേക്ക് നീങ്ങി.ഒടുവിൽ ഇവർക്ക് ഒരു മകളുണ്ടെന്നറിഞ്ഞ് കൊച്ചിയിലെത്തി പെൺകുട്ടിയുടെ അമ്മയുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുക്കുമായിരുന്നു.ഈ സമയത്ത് അമ്മയുടെ സഹായത്താൽ പെണ്‍കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചു.ഇതിനു ശേഷം തന്റെ പരിചയക്കാരിയായ വിനീഷയുടെ സഹായത്താൽ തിരുവനന്തപുരത്തെത്തിച്ചും  നിരവധി തവണ പീഡിപ്പിച്ചു.   ഇതിന് മുൻപും ഇത്തരം കേസുകളിൽ പെട്ടിട്ടുള്ള വിനീഷയുടെ കൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട്  2 കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    കൊല്ലം – ചെങ്കോട്ട പാതയില്‍ പാറവീണ് റയിൽവെ ട്രാക്ക് തകര്‍ന്നു

    തെൻമല: കൊല്ലം – ചെങ്കോട്ട പാതയില്‍ പാറവീണ് റയിൽവെ ട്രാക്ക് തകര്‍ന്നു. ട്രെയിൻ കടന്നുപോയി സെക്കൻഡുകള്‍ക്കുള്ളിലാണ് ഉയരത്തില്‍നിന്ന് പാറ ഉരുണ്ട് ട്രാക്കിലേക്ക് വീണത്. കഴുതുരുട്ടിക്കും തെന്മലയ്ക്കും ഇടയില്‍ വെള്ളി പുലര്‍ച്ചെ അഞ്ചിന് ചെന്നൈ എഗ്മോര്‍– -കൊല്ലം എക്സ്പ്രസ് കടന്നുപോയ ഉടനെയാണ് സംഭവം.സെക്കന്റുകളുടെ വിത്യാസത്തിലാണ് വൻ അപകടം ഒഴിവായത്.പാറവീണ് ട്രാക്ക് വളഞ്ഞിട്ടുണ്ട്.   തെന്മല റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രാക്ക് പരിശോധനയ്ക്കു പോയ കീമാൻ ആണ് സംഭവം കാണുന്നത്. ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്കോട്ട, തെന്മല സ്റ്റേഷനുകളില്‍നിന്ന് എൻജിനിയര്‍മാര്‍ എത്തി പാളം മാറ്റി പുതിയത് സ്ഥാപിച്ചു.

    Read More »
Back to top button
error: