Month: July 2023
-
ലീഗിനോട് തൊട്ടുകൂടായ്മയില്ല, ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍
തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് നിലപാടു പറയേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റേത് ശരിയായ നിലപാടാണ്. അവര്‍ എടുത്ത ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നു. ഇതു തന്നെയായിരിക്കും ഭാവിയിലും നിലപാട്. എല്‍ഡിഎഫിന് അനുകൂലമായ നിലപാടു സ്വീകരിക്കുന്നുവെന്ന് ലീഗ് പറഞ്ഞാല്‍ അപ്പോള്‍ അക്കാര്യത്തില്‍ പ്രതികരിക്കാം. ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ വര്‍ഗീയവാദികളും വ്യക്തതയില്ലാത്ത കോണ്‍ഗ്രസും ഒഴികെ എല്ലാവരുമായും സഹകരിച്ചു മുന്നോട്ടുപോവും. ഏക സിവില്‍ കോഡ് രാജ്യത്തെ ഇപ്പോഴത്തെ പരിസ്ഥിതിയില്‍ നടപ്പാക്കാനാവില്ലെന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതില്‍ വര്‍ഗീയവാദികള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.
Read More » -
Kerala
നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്
ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന് പുന്നമടക്കായലില്‍ നടത്തും. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആര്‍) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സെപ്റ്റംബര്‍ 9-ന് എറണാകുളം മറൈൻ ഡ്രൈവ്, 16-ന് തൃശൂര്‍ കോട്ടപ്പുറം, 23-ന് എറണാകുളം പിറവം, 30-ന് പുന്നമട, ഒക്ടോബര്‍ 7-ന് കോട്ടയം താഴത്തങ്ങാടി, 14-ന് ആലപ്പുഴ പുളിങ്കുന്ന് -എന്നിവിടങ്ങളിലും വള്ളംകളി നടത്തും. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി 12 മത്സരങ്ങള്‍ ഈ വര്‍ഷവുമുണ്ടാകും.
Read More » -
Crime
വിരമിച്ച വില്ലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഇയാളെ കെണിയൊരുക്കി പിടികൂടുകയായിരുന്നു. വലിയതുറ സ്വദേശിയായ മുന്‍ വില്ലേജ് ഓഫീസറാണ് ഉമാനുജനെതിരെ വിജിലന്‍സിന് പരാതി നല്‍കിയത്. ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ വേണ്ടി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ പരാതിക്കാരന് ആവശ്യമുണ്ടായിരുന്നു. ഇതിനായി മേയ് മാസം മുട്ടത്തറ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. പിന്നീട് പലതവണ അന്വേഷിച്ചു ചെന്നെങ്കിലും കാര്യം നടന്നില്ല. 1000 രൂപ നല്‍കിയാല്‍ സ്ഥല പരിശോധനയ്ക്ക് വരാമെന്ന് രണ്ട് ദിവസം മുമ്പാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉമാദത്തന്‍ പരാതിക്കാരനോട് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ പരാതിക്കാരന്റെ വീട്ടില്‍ വെച്ച് 1000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ്…
Read More » -
Kerala
തെങ്കാശി പട്ടണത്തിലെ സൂര്യകാന്തി പാടങ്ങൾ കാണാൻ കെഎസ്ആർടിസിയിലൊരു യാത്ര
കോട്ടയം തെങ്കാശി കെഎസ്ആർടിസി FP KOTTAYAM THENKASI FP கோட்டயம் தென்காசி FP 8:00 തിരുവല്ല ➡️ 8:45 പത്തനംതിട്ട 09:05പത്തനംതിട്ട ➡️ 10:45 കോട്ടയം 11:00-05 കോട്ടയം ➡️15:50 തെങ്കാശി 16:45 തെങ്കാശി ➡️21:00 കോട്ടയം 21:30കോട്ടയം ➡️ 22:15തിരുവല്ല കടന്നു പോകുന്ന സ്ഥലങ്ങൾ ★ കോട്ടയം கோட்டயம் ◆ ചിങ്ങവനം சிங்கனம் ◆ ചങ്ങനാശ്ശേരി சங்கனாச்சேரி ★ തിരുവല്ല திருவல்லா ◆കോഴഞ്ചേരി கோழஞ்சேரி ★ പത്തനംതിട്ട பத்தனம்திட்டா ◆ കോന്നി கோனி ◆ കൂടൽ கூடல் ◆ പത്തനാപുരം பத்தனாபுரம் ★ പുനലൂർ புணலூர் ◆ തെന്മല தென்மலை ◆ ആര്യങ്കാവ് ஆர்யங்கவே ◆ ചെങ്കോട്ട செங்கோட்டை ★ തെങ്കാശി தென்காசி
Read More » -
NEWS
അടിവസ്ത്രങ്ങൾ അറിഞ്ഞുവേണം ധരിക്കാൻ
അടിവസ്ത്രങ്ങൾ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ വില്ലനായി കടന്നുവരും.അശ്രദ്ധയോടെ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ചര്‍മ്മത്തിനു ദോഷം ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത്, കൃത്യമായി അലക്കാതെ ഉപയോഗിക്കുന്നത്, വെയിലത്ത് നന്നായി ഉണക്കാതെ ഉപയോഗിക്കുന്നത്, ഉറങ്ങുമ്ബോള്‍ അടിവസ്ത്രം ധരിക്കുന്നത്…ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദോഷം ചെയ്തേക്കാം.രാത്രി ഉറങ്ങുമ്ബോള്‍ അടിവസ്ത്രം ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവരില്‍ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയല്‍ വാഗിനോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്ബോള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൂട് കാലത്ത്. അത്തരം സമയങ്ങളില്‍ അടിവസ്ത്രം ധരിച്ചാണ് കിടക്കുന്നതെങ്കില്‍ അത് ശരീരത്തില്‍ ഫംഗല്‍ ഇന്‍ഫക്ഷന് കാരണമാകും. ശരീരത്തെ ഏറ്റവും കംഫര്‍ട്ട് ആക്കി വേണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാന്‍. പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍…
Read More » -
India
വിവാഹ വാഗ്ദാനം ലംഘിച്ചുവെന്ന് കരുതി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികത ബലാത്സംഗമല്ല: ഒറീസ ഹൈക്കോടതി
ഭുവനേശ്വര്‍: സ്വദേശിയായ യുവാവിന്റെ ബലാത്സംഗ കുറ്റം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സുഹൃത്തും അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയുമായിരുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതേസമയം, ഹര്‍ജിക്കാരനെതിരേയുള്ള വഞ്ചനക്കുറ്റമടക്കമുള്ള മറ്റ് ആരോപണങ്ങള്‍ അന്വേഷണത്തിന് വിടുന്നതായും ജസ്റ്റിസ് ആര്‍ കെ പട്നായിക് ഉത്തരവില്‍ പറഞ്ഞു. നല്ല ബന്ധത്തിലായിരുന്ന സമയത്ത് നല്‍കിയ വാഗ്ദാനം പിന്നീട് അത് നിറവേറ്റാന്‍ കഴിയാത്തതും, വിവാഹം കഴിക്കുമെന്ന തെറ്റായ വാഗ്ദാനം നല്‍കുമെന്നും തമ്മില്‍ സൂക്ഷ്മമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ആദ്യ കേസില്‍ അത്തരം ലൈംഗിക ബന്ധത്തിന് ക്രിമിനല്‍ ശിക്ഷാ നിയമ 376 വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യപ്പെടുന്നില്ല. എന്നാല്‍, രണ്ടാമത്തെ കേസില്‍ ആദ്യം മുതല്‍ തന്നെ അതൊരു വ്യാജവാഗ്ദാനം ആണെന്ന മുന്‍ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജൂലൈ മൂന്നിനുള്ള ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹവാഗ്ദാനത്തിന്റെ പുറത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മറ്റ് പല കാരണങ്ങളാല്‍ വിവാഹം നടക്കാതിരിക്കുകയും ചെയ്താല്‍ അതിനെ ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ സുപ്രീം…
Read More » -
Kerala
ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ
കൊല്ലം:ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്.കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ടു പേർ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്നാണ് കൂടുകളും വലകളും വച്ച് മീൻ പിടിച്ച രണ്ടു പേരെ പിടികൂടിയത്.മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്ന് കൂടുകളും വലകളും ഉൾപ്പെടെ രണ്ടു പേരെ പിടികൂടിയത്. മഴക്കാലത്തെല്ലാം ഇവിടെ നിന്ന് നാട്ടുകാരടക്കം മത്സ്യം പിടിക്കുക പതിവാണ്. ലഭിക്കുന്ന മീൻ റോഡരില്‍വെച്ചു തന്നെ വില്‍ക്കും. ചിലര്‍ വീടുകളിലേക്ക് കൊണ്ടുവരും. കിലോയ്ക്ക് 200 രൂപ മുതല്‍ 350 രൂപവരെയാണ് വില.ജീവനോടെയുള്ള മീൻ വാങ്ങാൻ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ഇവിടെ ആളുകളെത്തുന്നുണ്ട്. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ &…
Read More » -
Kerala
‘കൊട്ടുംകുരവയുമായി’ റോഡ് ഉദ്ഘാടനം, ഒരു മാസത്തിനുള്ളില്‍ ഈരാറ്റുപേട്ട-വാഗമണ്‍ പാതയില്‍ കുഴി!
കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂര്‍വ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടര്‍ന്ന് ടാറിങ്ങിനടിയില്‍ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ അല്ലെന്നും ടൈല്‍ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട- വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയില്‍ ഈ വിധം ടാറിങ് പൊളിഞ്ഞത്. ടാറിനടിയില്‍ നിന്ന് വെള്ളം ഉറവ പോലെ മുകളിലേക്ക് വന്നാണ് റോഡ് തകര്‍ന്നത്. വേലത്തുശേരിയില്‍ മൂന്നിടങ്ങളില്‍ ഈ വിധം റോഡ് തകര്‍ന്നിട്ടുണ്ട്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മതിയായ പഠനം നടത്താതെയാണ് റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. റോഡ് നിര്‍മ്മാണ…
Read More » -
India
വന്ദേ ഭാരത് ട്രെയിനിന് വെള്ളയ്ക്ക് പകരം കാവിനിറം
ന്യൂഡൽഹി:വന്ദേഭാരതിന് പുതിയ നിറം നൽകാൻ റയിൽവെ.വെള്ളയ്ക്ക് പകരം കാവിനിറമാണ് അടിക്കുന്നത്. വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകള്‍ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാല്‍ പുതിയ നിറക്കൂട്ട് പരീക്ഷിക്കുകയാണെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. വെള്ള നിറത്തില്‍ വീതിയേറിയ നീല വരകളോടു കൂടിയ നിറക്കൂട്ടാണ് നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കുള്ളത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി കാവിയും കാപ്പിപ്പൊടി നിറവും ചേര്‍ന്ന വന്ദേഭാരത് കോച്ചിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Read More » -
India
ക്രിസ്ത്യന്‍, ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കും; ഏകവ്യക്തിനിയമത്തില്‍ ഉറപ്പു ലഭിച്ചെന്ന് നാഗാലാന്‍ഡ്
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഗോത്ര വിഭാഗങ്ങളെ ഏക വ്യക്തിനിയമത്തിന്റെ (യുസിസി) പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍, ഗോത്രവിഭാഗങ്ങള്‍ക്കു പ്രാധാന്യമേറെയുള്ള നാഗാലാന്‍ഡില്‍നിന്നു പന്ത്രണ്ടംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, സര്‍ക്കാരില്‍നിന്നു സ്ഥിരീകരണമില്ല. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലായിരുന്നു നാഗാലാന്‍ഡില്‍ നിന്നുള്ള സംഘം. യുസിസിയെക്കുറിച്ചു ഗോത്രവിഭാഗങ്ങള്‍ക്കിടയിലുള്ള ആശങ്ക ധരിപ്പിച്ചതായി നാഗാലാന്‍ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുസിസി നീക്കത്തില്‍ ക്രിസ്ത്യന്‍, ഗോത്ര മേഖലകളെ ഒഴിവാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്നാണു നാഗാലാന്‍ഡ് സര്‍ക്കാരിന്റെ പ്രതികരണം. അതിനിടെ, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. യുസിസി നടപ്പാക്കുമ്പോള്‍ സിഖ് വിഭാഗത്തിന്റെ അവകാശങ്ങളെയും ആചാരങ്ങളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നു ഡിഎസ്ജിഎംസി പ്രതികരിച്ചു. ഏകവ്യക്തി നിയമവുമായി…
Read More »