പാലക്കാട്: കാട്ടുപൂച്ചയുടെ ആക്രമണത്തിൽ 300 കോഴികൾ ചത്തു.തെങ്കര കൈതച്ചിറയിൽ കോഴിഫാമിലെ 300 കോഴികളാണ് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ ചത്തത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കൈതച്ചിറ അപ്പക്കാട് ഇടശ്ശേരില്‍ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് വന്നതിനുന ശേഷമാണ് സംഭവം. അല്‍പ സമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമില്‍ ചെന്നപ്പോള്‍ ഫാമിന്‍റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു. ഫാമിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഷൈല പറഞ്ഞു.
കോഴികള്‍ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വര്‍ഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നും ഫാം ഉടമ റെജി പറഞ്ഞു.