തിരുവനന്തപുരം:പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും ഇടനിലക്കാരിയായ യുവതിയും പെൺകുട്ടിയുടെ മാതാവും അറസ്റ്റില്‍.
പന്ത ഇടവാച്ചല്‍ കുഞ്ചു നിവാസില്‍ അഖില്‍ദേവ്(25), ഇടനിലക്കാരി കാട്ടാക്കട മൂങ്ങോട്ടുകോണം വിനീഷ ഭവനില്‍ വിനീഷ(24), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
3 മാസം മുന്‍പാണ് യുവാവ് കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലാകുന്നത്.പിന്നീട് സൗഹൃദം മറ്റ് ബന്ധത്തിലേക്ക് നീങ്ങി.ഒടുവിൽ ഇവർക്ക് ഒരു മകളുണ്ടെന്നറിഞ്ഞ് കൊച്ചിയിലെത്തി പെൺകുട്ടിയുടെ അമ്മയുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുക്കുമായിരുന്നു.ഈ സമയത്ത് അമ്മയുടെ സഹായത്താൽ പെണ്‍കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചു.ഇതിനു ശേഷം തന്റെ പരിചയക്കാരിയായ വിനീഷയുടെ സഹായത്താൽ തിരുവനന്തപുരത്തെത്തിച്ചും നിരവധി തവണ പീഡിപ്പിച്ചു.
ഇതിന് മുൻപും ഇത്തരം കേസുകളിൽ പെട്ടിട്ടുള്ള വിനീഷയുടെ കൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 2 കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.