ന്യൂഡൽഹി:വന്ദേഭാരതിന് പുതിയ നിറം നൽകാൻ റയിൽവെ.വെള്ളയ്ക്ക് പകരം കാവിനിറമാണ് അടിക്കുന്നത്.
വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകള്‍ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാല്‍ പുതിയ നിറക്കൂട്ട് പരീക്ഷിക്കുകയാണെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം.
വെള്ള നിറത്തില്‍ വീതിയേറിയ നീല വരകളോടു കൂടിയ നിറക്കൂട്ടാണ് നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കുള്ളത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി കാവിയും കാപ്പിപ്പൊടി നിറവും ചേര്‍ന്ന വന്ദേഭാരത് കോച്ചിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.