Month: July 2023
-
Kerala
മറ്റ് മതങ്ങളോട് പുച്ഛം; ആർഎസ്എസ് വിടാനുള്ള കാരണം വ്യക്തമാക്കി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനും കൂടിയായ അഖില്‍ മാരാര്‍ താൻ ആർഎസ്എസ്കാരനായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നും വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുൻപ് താൻ ആര്‍എസ്‌എസ് ശാഖകളില്‍ പോയിരുന്ന വ്യക്തിയാണെന്ന് അഖില്‍ പറയുന്നു. എന്നാൽ പിന്നീട് താൻ ആര്‍എസ്‌എസ് ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും അഖില്‍ വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്ബ് കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്‌എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്‌കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണമുണ്ട്. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്‌എസിന്റെ രാഷ്ട്രീയ സഞ്ചലനം നടന്നു. ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്‌ലെക്‌സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്‌എസ് നേതാക്കളില്‍…
Read More » -
Kerala
മക്കൾക്ക് മാതൃകയാകൂ; മാതാപിതാക്കളോട് മോട്ടോർ വാഹന വകുപ്പ്
“നിങ്ങൾ നിങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യുന്നതല്ല, മറിച്ച് നിങ്ങൾ അവരെ സ്വയം ചെയ്യാൻ പഠിപ്പിച്ചതാണ് അവരെ വിജയകരമായ മനുഷ്യരാക്കുന്നത്.” -പറയുന്നത് സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പാണ്. ആദ്യ യാത്ര മുതൽ ഹെൽമെറ്റ് വെക്കാത്ത പിതാവിനോടൊപ്പം സഞ്ചരിച്ചിരുന്ന മകനോട് എങ്ങനെ പിതാവിന് പറയാൻ കഴിയും ഹെൽമറ്റ് വയ്ക്കാൻ!!! ക്യാമറ കാണുമ്പോൾ സീറ്റ് ബെൽറ്റ് വലിച്ചിടുന്ന രക്ഷിതാക്കൾ എങ്ങനെ മക്കൾക്ക് മാതൃകയാകും!!! നിരത്തിൽ മറ്റുള്ളവരോട് സംസ്കാര ശൂന്യമായി പെരുമാറുന്ന മാതാപിതാക്കൾക്ക് എങ്ങനെയാണ് മക്കളിൽ നിന്ന് സംസ്കാരം പ്രതീക്ഷിക്കാൻ കഴിയുന്നത്… ക്യാമറകൾ കാണുമ്പോഴും, പരിശോധകരെ കാണുമ്പോഴും മാത്രം സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴോ സീറ്റ് ബെൽറ്റ് ഡിസൈൻ ഉള്ള ടീഷർട്ട് ധരിക്കുമ്പോഴോ അറിയുക സ്വയമാണ് വഞ്ചിക്കപ്പെടുന്നത് എന്ന് .. മറ്റുള്ളവരുടെ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന ഒരു ഇടമാണ് നിരത്തുകൾ അതുകൊണ്ടുതന്നെ ഓരോരുത്തരും സ്വയം മഹത്തായ മാതൃകകൾ സൃഷ്ടിക്കപ്പെടേണ്ട ഇടവും …. തുടർച്ചയായി ഹെൽമറ്റോ സീറ്റ് ബെൽറ്റോ ധരിച്ച് യാത്ര ചെയ്ത് നോക്കുക പിന്നെ അവയില്ലാതെ നമുക്ക്…
Read More » -
Kerala
മദ്യവില്പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: മദ്യവില്‍പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂര്‍, പെരുമ്ബാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയര്‍ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. അഞ്ചുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആറുലക്ഷത്തിനുമേല്‍ ദിവസ വരുമാനമില്ലെങ്കില്‍ നഷ്ടമാണെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍. ‘സഞ്ചരിക്കുന്ന’ മദ്യവിൽപ്പന ഉൾപ്പെടെ നാടൊട്ടുക്കുമുള്ള ബ്ലാക്ക് കച്ചവടവും ദേശീയപാതയ്ക്ക് സമീപത്തെ ഷോപ്പുകള്‍ മാറ്റിയതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കച്ചവടം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.
Read More » -
Kerala
വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
ഇടുക്കി:വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.ഇടുക്കി വണ്ടിപ്പെരിയാറില്‍ ശ്രീദേവി എന്ന യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് സുഹൃത്തായ ഓട്ടോഡ്രൈവറുടെ ഭാര്യയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണവുമായാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം തീയതിയാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ശ്രീദേവിയുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. കുടുംബ വീട്ടില്‍ വരുമ്ബോള്‍ മുന്‍കാല സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പ്രമോദിന്റെ വാഹനം ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ടായിരുന്നു. ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ ശ്രീദേവി ആരോപിക്കുന്നു. പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ച് കൊടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയം വെച്ച്…
Read More » -
Movie
‘ജീ കര്‍ദ’യിലെ തമന്നയുടെ ഗ്ലാമര്‍ അവതാര്‍; തൈലവര്‍ക്കടക്കം ചങ്കിടിപ്പ്!
ഗ്ലാമര്‍ നായികമാരില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത നടിയാണ് തമന്ന ഭട്ടിയ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷം ചെയ്തുകൊണ്ടു തുടങ്ങിയ തമന്നയ്ക്ക് ഇപ്പോഴാണ് അഭിനയ സാധ്യതകളും ഏറെയുള്ള നായികാ വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സിനിമകളിലും വെബ് സീരീസിലും ഒക്കെയായി തിരക്കിലാണ് നടി. രജനികാന്ത് നായകനായി അഭിനയിക്കുന്ന ‘ജയിലര്‍’ ആണ് തമന്നയുടെ അടുത്ത റിലീസ്. അതിനിടയില്‍ തമന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ജീ കര്‍ദ’ എന്ന വെബ് സീരീസിന്റെ ചില രംഗങ്ങള്‍ പുറത്തുവന്നിരുന്നു. ‘ജീ കര്‍ദ’യുടെ പുറത്തുവന്ന വീഡിയോകളിലും സ്റ്റില്ലുകളിലും തമന്നയെ ആവശ്യത്തിലധികം ഗ്ലാമറായിട്ടാണ് കാണുന്നത്. തുണിയുരിയുന്ന ചില രംഗങ്ങളൊക്കെയുണ്ട്. ഇത് പുറത്തു വന്നതോടെ ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും, നായകന്‍ രജിനികാന്തും കടുത്ത ദേഷ്യത്തിലാണെന്നാണ് അറിയുന്നത്. ‘ജയിലറി’ല്‍ രജനികാന്തിന്റെ നായികയായി പക്ക ഒരു നാട്ടിന്‍പുറത്തുകാരിയായിട്ടാണ് തമന്ന അഭിനയിക്കുന്നത്. ഒരു നടി എന്ന നിലയില്‍ ഏത് സിനിമയില്‍ എങ്ങിനെയുള്ള റോളുകള്‍ ചെയ്യണം എന്നത് പൂര്‍ണമായും നായികയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പോലും ജീ കര്‍ദയില്‍…
Read More » -
Kerala
കോഴിക്കോട് പോലീസിന്റെ ഗൂർഖ ജീപ്പ് മറിഞ്ഞു
കോഴിക്കോട്:സംസ്ഥാനപാതയില്‍ തിരുവമ്ബാടി പോലീസ് സ്റ്റേഷന്റെ ഗൂർഖ ജീപ്പ് മറിഞ്ഞു.എസ്‌ഐ കെ. രമ്യ അടക്കം മൂന്നുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ ഒമ്ബത് മണിയോടെ ബാലുശ്ശേരി പറമ്ബിൻ മുകളിലാണ് സംഭവം.15 അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.വനിത പൊലീസ് അടക്കം മൂന്നു പേര്‍ വാഹനത്തിലുണ്ടായിരുന്നു. വടകര എസ്.പി ഓഫിസിലേക്കു പോകുകയായിരുന്നു സംഘം.അപകടത്തില്‍ നിന്ന് പൊലീസുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സര്‍വീസ് റോഡില്‍ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Read More » -
Kerala
പിരായിരിയില്‍ ബി.ജെ.പി. പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം; ഇന്നു രാജിയെന്ന് സി.പി.എം.
പാലക്കാട്: പിരായിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ എല്‍.ഡി.എഫ്. വിജയം നേടിയപ്പോള്‍ ഭരണകക്ഷിയായ യു.ഡി.എഫിന് സ്ഥാനനഷ്ടം. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടുവോട്ടാണുള്ളത് (സി.പി.എം.-7, ജനതാദള്‍-1). മൂന്ന് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ 11 വോട്ടുനേടിയാണ് ജനതാദള്‍-എസ്. അംഗമായ സുഹറ ബഷീര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ആറുവോട്ടും ലീഗിന്റെ നാലുവോട്ടും ഉള്‍പ്പെടെ മുസ്ലിം ലീഗിലെ ഷെറീന ബഷീര്‍ പത്തുവോട്ട് നേടിയെങ്കിലും യു.ഡി.എഫിന് പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെട്ടു. ഉച്ചയോടെ സുഹറ ബഷീര്‍ സത്യപ്രതിജ്ഞചെയ്ത് പ്രസിഡന്റായി സ്ഥാനമേറ്റു. പിന്നീടുനടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി. വിട്ടുനിന്നതോടെ യു.ഡി.എഫ്. വിജയം നേടി. എല്‍.ഡി.എഫ്. അംഗത്തിന് വോട്ടുചെയ്തതിന് മൂന്ന് പഞ്ചായത്തംഗങ്ങളെ ബി.ജെ.പി. ജില്ലാകമ്മിറ്റി സസ്‌പെന്‍ഡുചെയ്തു. പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടരവര്‍ഷം മുസ്ലിം ലീഗിനുമെന്ന ധാരണപ്രകാരമാണ് ഭരണസമിതി അധികാരത്തിലേറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് സി. സുമതി, വൈസ്പ്രസിഡന്റ് എച്ച്. ഷമീര്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. തങ്ങളുടെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് യു.ഡി.എഫ്. ഭരണസമിതി…
Read More » -
India
ജീവനൊടുക്കിയ ഡിഐജി ജനുവരി മതല്‍ ഉറക്കക്കുറവിന് ചികിത്സയില്‍; ഗണ്‍മാന്റെ നിര്‍ണായക മൊഴി പുറത്ത്
ചെന്നൈ: തമിഴ്‌നാട് ഡിഐജിയുടെ മരണത്തില്‍ ഗണ്‍മാന്‍ രവിചന്ദ്രന്റെ നിര്‍ണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതല്‍ വിജയഭാസ്‌കര്‍ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയില്‍ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോള്‍ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും മൊഴിയില്‍ പറയുന്നു. അതേസമയം, പിസ്റ്റളും ബുള്ളറ്റുകളും ഇന്നലെ തന്നെ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൂര്‍ണ്ണമായും മാനസിക സംഘര്‍ഷം മൂലം ജീവനൊടുക്കുകയായിരുന്നു രവിചന്ദ്രനെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും നല്‍കുന്ന വിവരം. മറ്റു തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാലു ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല. കനത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവപ്പെടുന്നു എന്ന് ഭാര്യയോടും ഡോക്ടറോടും പറഞ്ഞപ്പോള്‍ ഭാര്യ ചെന്നെയില്‍ നിന്നെത്തിയിരുന്നതായും അടുത്ത വൃത്തങ്ങളില്‍ നിന്നറിയുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാഡിഎംകെയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വ്യക്തിപരമായ സംഘര്‍ഷമാണ് മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു. ഇന്നലെയാണ് കോയമ്പത്തൂര്‍ റേഞ്ച്…
Read More » -
Kerala
കേരളത്തിന്റെ തലസ്ഥാനം കൊച്ചി തന്നെ; പിന്നോട്ടില്ലെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി:തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബില്‍ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ എംപി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കള്‍ ബില്‍ അവതരിപ്പിച്ചതില്‍ അസംതൃപ്തി അറിയിച്ചുവെന്ന് പറയുമ്ബോഴാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. “ബില്‍ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍ക്കും.രൂക്ഷമായി വിമര്‍ശിച്ച പര്‍ട്ടിയിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ല. പാര്‍ട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്’ – ഹൈബി പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാണ് ഹൈബിയുടെ ആവശ്യം.
Read More » -
Kerala
മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്ബി വല്ലപ്പുഴയില്‍ ഷോക്കേറ്റ് 48കാരന് ദാരുണാന്ത്യം. ചെറുകോട് ഓവുങ്ങല്‍ തൊടി ചോലയില്‍ ശ്രീകുമാറാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും മീൻ പിടിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശ്രീകുമാറിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണു സംശയം. സംഭവത്തില്‍ പട്ടാമ്ബി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »