പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ.
ഒരു ദിവസത്തിലധികം ഒരു അടിവസ്ത്രം ഉപയോഗിക്കരുത്. ദിവസവും അടിവസ്ത്രം മാറണം. നനഞ്ഞാല്‍ അടിവസ്ത്രം ഉടന്‍ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. ആറ് മാസത്തില്‍ ഒരിക്കല്‍ അടിവസ്ത്രങ്ങള്‍ മാറ്റുന്നത് നല്ലതാണ്.
അടിവസ്ത്രം ധരിക്കുമ്ബോള്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയേയും സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം.