ഗ്വാളിയോർ:മധ്യപ്രദേശില്‍ മുസ്ലിം യുവാവിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. ഗ്വാളിയോര്‍ സ്വദേശി മുഹ്സിൻ ഖാനെയാണ് ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയും കാല് നക്കിക്കുകയും ചെയ്തത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഹ്സിനെ വണ്ടിക്കുള്ളില്‍ വെച്ച് ആക്രമികള്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും കാല് നക്കിക്കുയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പ്രതികളും മുഹ്സിനും ഗ്വാളിയാര്‍ സ്വദേശികളാണെന്നാണ് വിവരം.
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ യുവാവിനെ കൊണ്ട് കാല് നക്കിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവായ പര്‍വേശ് ശുക്ലയാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ സിദ്ധി ബി.ജെ.പി എം.എല്‍.എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത അനുയായി ആണ്.