മഞ്ചേരി: മുട്ടിയറ തോട്ടില്‍ കാല് വഴുതി വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്ബില് ആക്കാട്ടുകുണ്ടില്‍ വേലായുധന് (52) ആണ് മരിച്ചത്.
രാവിലെ 11.30-ഓടെ ആയിരുന്നു അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകി വരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി തോട്ടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് കിലോമീറ്റർ അപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.