തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറും മങ്കട സ്വദേശിനിയുമായ ജനിഷയുടെ മകള്‍ അസ്‌ക സോയ (9) പനി ബാധിച്ച് മരിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം.
പനി ബാധിച്ച് വ്യാഴാഴ്‌ച തലശ്ശേരി ജനറൽ ആശുപത്രി ഒ.പിയില്‍ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രി ജനറല്‍ ആശുപത്രി ബേബി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ് അസ്‌ക സോയ ആശുപത്രിയിലെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പനി കൂടിയതിനാൽ കോഴിക്കോടേക്ക് റഫര്‍ ചെയ്‌തു.എച്ച് വണ്‍ എൻ വണ്‍ പനിയാണെന്ന് സംശയിക്കുന്നു.