തിരുവനന്തപുരം: കര്‍ക്കിടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം ജൂലൈ 17ന് വിവിധ യൂണിറ്റുകളില്‍ നിന്നും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി.
വിവിധ യൂണിറ്റുകളില്‍ നിന്നും ബലിക്കടവിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം (മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം, കൊല്ലം, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം), എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
കൂടാതെ ബലിതര്‍പ്പണം നടക്കുന്ന കേന്ദ്രങ്ങളിലെ സമീപ ഡിപ്പോകളില്‍ നിന്ന് അധിക സര്‍വീസ് നടത്താനും തീരുമാനമായിട്ടുണ്ട്.