Month: July 2023
-
Kerala
പാര്‍ട്ടി ആഗ്രഹിക്കുന്നത് സമാധാനപരമായ അന്തരീക്ഷം; പി.ജെയുടെ ‘മോര്‍ച്ചറി പ്രയോഗം’ തള്ളി ഗോവിന്ദന്‍
കണ്ണൂര്‍: പി ജയരാജന്റെ മോര്‍ച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഇങ്ങോട്ട് ഏതെങ്കിലും രീതിയിലുളള കടന്നാക്രമണം ആരെങ്കിലും നടത്തിയാലും അങ്ങോട്ട് അതേ രീതിയില്‍ പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിലപാടെന്നും, പ്രകോപനം ഉണ്ടാക്കി മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വാക്ക്‌പോര് നടത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീര്‍ നടത്തിയ പ്രസംഗമാണ് കൊലവിളികള്‍ക്ക് ആധാരം. പ്രസംഗത്തില്‍ ഹൈന്ദവ വിശ്വാസത്തെ സ്പീക്കര്‍ അവഹേളിച്ചെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. തലശ്ശേരി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യുവമോര്‍ച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടല്‍ സംഭവുമായി ചേര്‍ത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. ഷംസീറിന് കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ ഗതി വരുമെന്നായിരുന്നു യുവമോര്‍ച്ച നേതാവ് ഗണേഷിന്റെ പ്രകോപന…
Read More » -
India
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്.തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയില്‍ തരംഗാമ്ബാടി മേഖലയിലെ പെരിയസാവടികുളം ഗ്രാമത്തില്‍ വൈകിട്ടാണ് അപകടം നടന്നത്. കലൈവാനൻ എന്നയാളുടെ വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിലെ അംഗങ്ങള്‍ക്കും തീ കെടുത്താനായി എത്തിയ ചിലര്‍ക്കും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തിരുവാരുര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മയിലാടുതുറൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Read More » -
India
സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
ന്യൂഡൽഹി:വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പരമ്ബരയിലെ ആദ്യ മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളൂവെന്നും അതിനാല്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താനിടയില്ലെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. സഞ്ജു ഇന്ന് കളിക്കുമോ എന്ന ചോദ്യം എല്ലാവരുടെയും മനസിലുണ്ടാവും. സഞ്ജുവിന് ഇപ്പോള്‍ കളിക്കാനാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, പരമ്ബരയിലെ ആദ്യ മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളു.ആദ്യ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചതുമില്ല, ഇഷാന്‍ കിഷനെ നാാലം നമ്ബറില്‍ ബാറ്റ് ചെയ്യിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്നും കളിപ്പിക്കാന്‍ സാധ്യതയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ എത്രമാത്രം വിമര്‍ശനം ഉയര്‍ന്നാലും കാര്യമില്ല. സൂര്യകുമാര്‍ യാദവിനെ എന്തായാലും ആറാം നമ്ബറിലൊന്നും കളിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പുറത്ത് എത്രമാത്രം ബഹളമുണ്ടായാലും എന്തൊക്കെ കഥകള്‍ പ്രചരിച്ചാലും സഞ്ജുവിന് അവസരം കിട്ടാനിടയില്ല. സഞ്ജുവിന് അവസരം കിട്ടാത്തത് നിര്‍ഭാഗ്യകരമാണെന്നും വെല്ലുവിളി ഏറ്റെടുക്കാനാണെങ്കില്‍ ടോസ്…
Read More » -
Kerala
മലയാളി തീര്‍ത്ഥാടക സംഘത്തിലെ ഏഴ് പേരെ ഇസ്രായേലില്‍ കാണാതായതായി;മുങ്ങിയതെന്ന് ട്രാവൽ ഏജൻസി
മലപ്പുറം:മലയാളി തീര്‍ത്ഥാടക സംഘത്തിലെ ഏഴ് പേരെ ഇസ്രായേലില്‍ കാണാതായതായി.സംഭവത്തിൽ യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവല്‍ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നല്‍കി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തില്‍പെട്ട രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. ഇവര്‍ ബോധപൂര്‍വം മുങ്ങിയതാണെന്നും കണ്ടെത്താൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് പരാതി. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂര്‍സ് ആൻഡ് ട്രാവല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ജോര്‍ഡൻ, ഇസ്രായേല്‍, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്. ജറുസലേമില്‍ ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവര്‍.ഇവരെല്ലാവരും തന്നെ മുസ്ലിം സമുദായക്കാരാണ്.
Read More » -
Crime
മനം തകർന്ന് കേരളം; അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ‘മകളെ മാപ്പ്’ പറഞ്ഞ് കേരള പൊലീസ്
ആലുവ: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നു. കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതിൽ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ‘മകളെ മാപ്പ്’ എന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്. 5 വയസുകാരിയെ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായെന്നും കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മന്ത്രിമാരടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകം ദാരുണ സംഭവമെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞത്. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ കൂടുതൽ പ്രതികരണവുമായി ഡി ഐ ജി…
Read More » -
Crime
ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിരക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു
ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിരക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിന് എത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു. അതിനിടെ, ദൃക്സാക്ഷിയായ താജുദ്ദീൻ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആറ് വയസ്സുള്ള കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ. കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത് കേസിൽ പിടിയിലായ അസ്ഫാക് ആലം തന്നെയാണ്. എന്നാൽ സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീൻ മാധ്യമങ്ങളോട്…
Read More » -
Crime
ആലുവയിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്
കൊച്ചി: ആലുവയിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. അതേസമയം, ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു. അതിനിടെ, ദൃക്സാക്ഷിയായ താജുദ്ദീൻ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക്…
Read More » -
LIFE
ദളപതി വിജയ്ക്കൊപ്പം ‘ലിയോ’യിൽ സഞ്ജയ് ദത്തും! ഗ്ലിംപ്‍സ് വീഡിയോ പുറത്തു
ഏറെക്കാലമായി തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ലിയോ’. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ദത്തിന്റെ പിറന്നാൾ ആണിന്ന്. ഇതുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ഗ്ലിംപ്‍സ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആന്റണി ദാസ് എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് വീഡിയോയിൽ സഞ്ജയ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, വീഡിയിൽ ബാബു ആന്റണിയെ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ഗ്യാങ്ങിലെ ഒരാളാണ് ബാബു ആന്റണി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വിജയുടെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലിയോ. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ…
Read More » -
India
ഇന്‍സ്റ്റഗ്രാം കാമുകനെ കാണാന്‍ പാകിസ്താനിലേക്ക്; ജയ്പുരില്‍ കൗമാരക്കാരി പിടിയില്‍
ജയ്പുര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ച കൗമാരക്കാരിയെ പോലീസിന് കൈമാറി ജയ്പുര്‍ വിമാനത്താവള അധികൃതര്‍. രാജസ്ഥാനിലെ സിക്കാര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വെള്ളിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയുടെ കൈവശം പക്ഷേ അന്താരാഷ്ട്ര യാത്രയ്ക്ക് ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ കണ്ട് സംശയം തോന്നി അധികൃതര്‍ ചോദ്യം ചെയ്തു. ഇതോടെ അധികൃതരെ കബളിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച ഒരു കഥയും പെണ്‍കുട്ടി അവരോട് പറഞ്ഞു. താന്‍ പാകിസ്താന്‍ സ്വദേശിയാണെന്നും ഇന്ത്യയിലെ അമ്മായിയുടെ ഒപ്പം താമസിക്കാന്‍ എത്തിയതാണെന്നായിരുന്നു കുട്ടി അവരോട് പറഞ്ഞത്. അമ്മായിയുമായി പിണങ്ങിയതിനാല്‍ താന്‍ തിരിച്ച് പോകുകയാണെന്നും കുട്ടി പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടി പറഞ്ഞ കഥ കേട്ട് സംശയം തോന്നിയ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താന്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പാകിസ്താനിലേക്ക് പോകുകയാണെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. പിന്നീട് കുട്ടിയെ പോലീസിന് കൈമാറി.കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ കൈയ്യില്‍ മതിയായ രേഖകള്‍…
Read More »