Month: July 2023

  • Kerala

    ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി…’ അഞ്ചു വയസുകാരി ചാന്ദ്നിയുടെ  ക്രൂരമായ കൊലപാതകത്തില്‍ മലയാളി കേഴുന്നു, കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

       ആലുവയിലെ അഞ്ചുവയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാര്‍ത്ഥനകള്‍. നമ്മള്‍ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? ‘ അതേസമയം ചാന്ദ്നി കൊലക്കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്ക് അടിച്ചതായും തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം…

    Read More »
  • Kerala

    സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി

    തിരുവനന്തപുരം: സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്ക് അടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്താനെന്നും മന്ത്രി പറഞ്ഞു. അതേസമയം താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വി ശിവൻകുട്ടി അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യതകൾ തേടാവൂ. ഇതിനായി ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിതപ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയും ഉള്ളവരെ ഉൾപ്പെടുത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണം. റാങ്ക്ലിസ്റ്റ് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

    Read More »
  • NEWS

    നിസാരം പൊലീസുകാരുടെ ഫോട്ടോ എടുത്തു, തായ്‌വാൻ വ്യവസായി ചൈനീസ് ജയിലിൽ കിടന്നത് 1400 ദിവസം! പിന്നാലെ ചാരവൃത്തിയും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി, ഒടുവിൽ മോചനം

    ബീജിങ്: പൊലീസ് ഓഫിസർമാരുടെ ചിത്രമെടുത്തെന്ന കേസിൽ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവിൽ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻ‌ഷെനിൽനിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന കുറ്റത്തിന് ഇദ്ദേഹം അറസ്റ്റിലായത്. പിന്നീട് ചാരവൃത്തി ആരോപിച്ചും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി. ആരോപണങ്ങൾ ചു നിഷേധിച്ചിരുന്നു. ജയിൽ മോചിതനയ ശേഷം ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്കുള്ള വിമാനത്തിൽ കയറിയ അദ്ദേഹം തായ്‌വാൻ പതാക അച്ചടിച്ച മാസ്ക് ധരിച്ചാണ് എത്തിയത്. ഇനിയൊരിക്കലും ചൈനയിലേക്ക് മടങ്ങില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ചൈനയിൽ അനുഭവിച്ച പീഡനവും അദ്ദേഹം വിവരിച്ചു. 2019ൽ ബിസിനസ് സംബന്ധമായ യാത്രക്കിടെയാണ് ലീ പിടിയിലാകുന്നത്. വർഷത്തിൽ രണ്ടുതവണ ചൈന സന്ദർശിക്കുന്ന വ്യക്തിയായിരുന്നു ലീ. അവസാനം ചൈന സന്ദർശിച്ചപ്പോൾ ഹോങ്കോംഗ് ജനാധിപത്യ അനുകൂല പ്രതിഷേധ സമയമായിരുന്നു. ചൈനാ യാത്രക്ക് തൊട്ടുമുമ്പ്, താൻ ഹോങ്കോങ്ങിൽ റാലി കാണുകയും…

    Read More »
  • Kerala

    അത്യന്തം ദുഃഖകരമായ സംഭവം, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണം, ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ശക്തമായ ബോധവത്കരണം വേണം: കെ.കെ. ശൈലജ

    കൊച്ചി: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജ ടീച്ചർ രംഗത്ത്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് പറഞ്ഞ ശൈലജ ടീച്ചർ, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിൻറെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പിഞ്ചുകുഞ്ഞിൻറെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിൻറെയാകെ വേദനയായി മാറുകയാണെന്നും കെ കെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. കെ കെ ശൈലജ ടീച്ചറുടെ കുറിപ്പ് ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണ്. പ്രതിയെ കഴിഞ്ഞ ദിവസംതന്നെ…

    Read More »
  • LIFE

    എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണത് ? സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ

    കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ രംഗത്ത്. പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്‍റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്നതടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. വിനയന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്.. എന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു…

    Read More »
  • Kerala

    മറ്റ് ജില്ലകളിൽനിന്നുള്ള സർക്കാർ ഏമാന്മാർക്ക് ഈ മൂന്ന് ജില്ലകളിൽ പണിയെടുക്കാൻ മടി! പരമാവധി അവധിയെടുത്ത് മാറിനിൽക്കുന്നു; പ്രശ്നം ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി

    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മടിയാണെന്ന് സർക്കാർ നി​ഗമനം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ സ്ഥലം മാറ്റം കിട്ടി എത്തുന്ന ഉദ്യോ​ഗസ്ഥർ അവധിയെടുത്ത് ജോലി ചെയ്യാതെ മാറി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയുമായി സർക്കാർ രം​ഗത്തെത്തി. പ്രശ്നം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഓ​ഗസ്റ്റ് അഞ്ചിന് സർവീസ് സംഘടനകളുടെ യോ​ഗം വിളിച്ചു. മറ്റു ജില്ലകളിൽനിന്നെത്തുന്ന, മൂന്ന് ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥർ അനുവദനീയമായ പരമാവധി അവധിയെടുത്ത് ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണത വർധിക്കുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടു തന്നെ പ്രധാന ഓഫിസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വിഷയം ​ഗൗരവത്തിലെടുത്ത് പരി​ഹരിക്കാനാണ് തീരുമാനം. ഈ മൂന്ന് ജില്ലകളിലും നിയമിക്കപ്പെടുന്ന ഉദ്യോ​ഗസ്ഥർ വ്യവസ്ഥ പ്രകാരം നിശ്ചയിച്ച വർഷങ്ങൾ അതത് ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. നിശ്ചിത കാലയളവിന് മുമ്പേ ഉദ്യോ​ഗസ്ഥർ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ട്രാൻസ്ഫർ മാനദണ്ഡങ്ങൾ…

    Read More »
  • Kerala

    പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

    നാഗർകോവിൽ: പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിൻ രാജ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്ന റോജിൻ അവിടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അവധി ആയിരുന്നതിനാൽ സുഹൃത്തുക്കളടക്കം ഒൻപത് അംഗ സംഘമാണ് പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ എത്തിയത്. റോജിൻ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കുലശേഖരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

    Read More »
  • Local

    “ജനസാഗരത്തിലൂടെ വാഹനം തുഴഞ്ഞു നീക്കിയ സാഹസികർ”; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ ആദരിച്ച് കെപിഎസ്ടിഎ

    തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ കെപിഎസ്ടിഎ ആദരിച്ചു. ഡ്രൈവർമാരായ സി വി ബാബു, ബി. ഷാം എന്നിവരെയാണ് ആദ​രിച്ചത്. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിയുടെ ചിത്രവും മൊമന്റോയും നൽകിയാണ് ആദരിച്ചത്. ജനസാഗരത്തിലൂടെ വാഹനം തുഴഞ്ഞു നീക്കിയ സാഹസികരാണ് ഡ്രൈവർമാരെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. രണ്ടു ദിവസത്തെ യാത്രയിൽ ഒരാൾക്ക് പോലും വാഹനം തട്ടി പരുക്കേൽക്കാത്തത് ഡ്രൈവർമാരുടെ അത്ഭുതകരമായ സൂക്ഷ്മതയാണെന്നും അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ എന്നായിരിക്കും ഇവരെ രേഖപ്പെടുത്തുകയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു ചടങ്ങ്. സി വി ബാബു തിരുവനന്തപുരം കാരയ്ക്കമൂട് സ്വദേശിയാണ്. ഷാം എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ എടുത്താണ് വിലാപയാത്ര പൂർത്തിയാക്കിയത്. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, പി ഹരിഗോവിന്ദൻ,…

    Read More »
  • Kerala

    കളി ഇ.പിയോട് വേണ്ടെന്ന് അന്നേ പറഞ്ഞതാ, ഇൻഡിഗോക്ക് 30 ലക്ഷം പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍

    പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ). കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്‍ഡിഗോയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന പിഴവുകളും ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസക്കാലയളവിനുള്ളില്‍ നാല് സര്‍വീസുകള്‍ക്കിടെ കമ്പനിയുടെ A321വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും കണക്കിലെടുത്താണ് നടപടി. പിഴ ചുമത്തുന്നതിനുമുമ്പ് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിന് ഇന്‍ഡിഗോ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. ജൂണ്‍ 15 ന് അഹമ്മദാബാദില്‍ ഇന്‍ഡിഗോയുടെ A321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് വിമാനത്തിന്റെ ലാന്‍ഡിങ് നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. മുഖ്യെൈപലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സഹപൈലറ്റിന്റേത് ഒരുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തതിട്ടുള്ളത്.

    Read More »
  • NEWS

    പാര്‍വ്വതി വീണ്ടും സിനിമയിലേക്കോ? ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു

    ആദ്യകാല നായികമാരില്‍ പലരും സിനിമയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. പണ്ടത്തെ പോലെ അമ്മ വേഷങ്ങളല്ല തിരിച്ചുവരുന്ന നായികമാരെ കാത്തിരിയ്ക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ഇതിനോടകം പലരും ചെയ്തു കഴിഞ്ഞു. ഇനിയും മടങ്ങിവരാതെ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി ജയറാം. എല്ലാ അഭിമുഖങ്ങളിലും പാര്‍വ്വതി ഇനി അഭിനയിക്കില്ലേ എന്ന ചോദ്യം ജയറാമിന് നേരിടേണ്ടി വരാറുണ്ട്. അഭിനയം നിര്‍ത്തിയത് പാര്‍വ്വതിയുടെ സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ജയറാമും പറയും.ആ തീരുമാനം പാര്‍വ്വതി മാറ്റിയോ, പാര്‍വ്വതി സിനിമയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണോ.. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഏറ്റവും അധികം വരുന്ന കമന്റുകള്‍ ഇതാണ്. ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് വര്‍ക്കൌട്ട് ചെയ്യുന്ന ഒരു വീഡിയോ പാര്‍വ്വതി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകന്‍ കാളിദാസ് ജയറാമാണ് വീഡിയോ പകര്‍ത്തിയത്. ശരീരമൊക്കെ നന്നായി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ ഇത് എന്ന് ചോദിച്ച് കമന്റുകളും വരാന്‍ തുടങ്ങി. എന്നാല്‍, സിനിമയിലേക്ക് വരാന്‍ വേണ്ടിയല്ല, ബോഡി കൂടുതല്‍ ഫിറ്റാകാന്‍ വേണ്ടി വര്‍ക്കൌണ്ട് ആരംഭിച്ചതാണ്.…

    Read More »
Back to top button
error: