KeralaNEWS

ജ​ന്തുശാ​സ്ത്രത്തി​ലെ ഏ​ത്​ ചോ​ദ്യ​ത്തി​നും റെഡി ഉ​ത്ത​രം, ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർത്ഥിയായ ഏഴ് ​വ​യ​സ്സു​കാ​ര​ൻ റയോൺ ശ്ര​ദ്ധേ​യ​നാ​വു​ന്നു

     പിണറായി സ്വദേശിയായ ഏ​ഴ് ​വ​യ​സ്സു​കാ​ര​ൻ റയോൺ ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ അ​ഗാ​ധമായ അറി​വു​മാ​യി എവിടെയും  ശ്ര​ദ്ധേ​യ​നാ​വു​ന്നു. സൗ​ദി​ അറേബ്യയിൽ ക്വാളി​റ്റി ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി​ ബൈ​ജു​വി​ന്റെ​യും റോ​ഷ്‌​ന​യു​ടെ​യും മ​ക​നാ​യ റ​യോ​ണി​​ന്റെ നാ​വി​ൽ ജ​ന്തു​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ചോ​ദ്യ​ത്തി​നും റെഡി ഉ​ത്ത​ര​മു​ണ്ട്. ഭൂ​മി​യി​ൽ​ ജീ​വി​ച്ചി​രി​ക്കു​ന്ന​തും വംശ​നാ​ശം സം​ഭ​വി​ച്ച​തു​മാ​യ ജീ​വി​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ചും അ​വ​യു​ടെ വ​ർ​ഗ, ത​രം​തി​രി​വു​ക​ളെക്കു​റിച്ചും എ​​ല്ലാ​മു​ള്ള ആ​ഴ​ത്തി​ലു​ള്ള അറിവാണ് റ​യോൺ എന്ന പ്രതിഭയെ ശ്രദ്ധേയനാക്കിയത്.

ആ​ഴ​ക്ക​ട​ലി​ലെ മ​ത്സ്യ​ങ്ങ​ൾ, പ്രാ​ണി വ​ർ​ഗ​ങ്ങ​ൾ, വി​വി​ധ​യി​നം പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ ജ​ന്തു​ക്ക​ൾ, ദി​നോ​സ​റു​ക​ൾ തു​ട​ങ്ങി ജ​ന്തു​വി​ജ്ഞാ​നം കൂ​ടാ​തെ ലോ​ക​ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടുത്തുന്ന സ്ഥ​ല​ങ്ങ​ൾ, ലാ​വ പ്ര​വ​ഹി​ക്കു​ന്ന അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ചു​മെ​ല്ലാം റ​യോ​ണി​ന്​ ന​ല്ല അ​റി​വാ​ണ്.

മൂ​ന്ന് വ​യ​സ്സു മു​ത​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​ക​ന്റെ ക​ഴി​വും താ​ൽ​പ​ര്യ​വും മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ കു​ട്ടി​ക​ൾ കാ​ർ​ട്ടൂ​ണു​ക​ൾ കാ​ണാ​ൻ വാ​ശി പി​ടി​ക്കു​മ്പോ​ൾ റ​യോ​ൺ ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഡി​യോ​ക​ളി​ലും ബു​ക്കു​ക​ളി​ലും ശാ​സ്ത്ര കൗ​തു​ക​ങ്ങ​ളി​ലു​മാ​ണ് താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്ന​ത്.

നാ​ട്ടി​ൽ എത്തിയ അ​വ​ധി​ക്കാ​ല​ത്ത് ഒ​രു തേ​ര​ട്ട​യെ ക​ണ്ട​പ്പോ​ൾ അ​തി​​ന്റെ ശാ​സ്ത്രീ​യ നാ​മം മു​ത​ൽ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും റ​യോ​ൺ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്​ കേ​ട്ട്​ താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്ന്​ പി​താ​വ് ബൈ​ജു ഓ​ർ​ക്കു​ന്നു. കൂ​ടാ​തെ ഗ​ണി​ത​ശാ​സ്ത്ര​വും ഇ​ത​ര വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന റ​യോ​ണി​ന് ഒ​രു ജ​ന്തു​ശാ​സ്ത്ര​ജ്ഞ​ൻ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. മു​മ്പ് ഖ​ത്ത​റി​ലാ​യി​രു​ന്ന പി​താ​വ് ബൈ​ജു ഇ​പ്പോ​ൾ സൗ​ദി​യി​ൽ ഷെ​വ​റോ​ൺ ക​മ്പ​നി​യി​ലാണ് ജോ​ലി ചെ​യ്യു​ന്നത്.

ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ റ​യോ​ൺ. സ​ഹോ​ദ​രി അ​നു​പ​ർ​ണി​ക ഇ​തേ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. സ്പോ​ർ​ട്സി​ലും താ​ൽ​പ​ര്യ​മു​ള്ള റ​യോ​ൺ നൃ​ത്ത​വും ആ​യോ​ധ​ന ക​ല​യും പ​ഠി​ക്കു​ന്നു​ണ്ട്. സ​ഹോ​ദ​രി അ​നു​പ​ർ​ണി​ക ചി​ത്ര​കാ​രി​യാണ്.

Back to top button
error: