KeralaNEWS

എം. ഡി. എം. എ.യുമായി പത്തനംതിട്ട സ്വദേശികളായ ആറ് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി

കൊച്ചി:.എം. ഡി. എം. എ.യുമായി പത്തനംതിട്ട സ്വദേശികളായ ആറ് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി.
പന്തളം സ്വദേശി അജിത് (23), പന്തളം മുടിയൂർ കോണം സ്വദേശി വിഷ്ണു (23), പത്തനംതിട്ട മാമൂട് സ്വദേശി അശ്വിൻ (22) കോന്നി സ്വദേശി ബാലു (28) തണ്ണിത്തോട് സ്വദേശി അഖിൽകുമാർ( 20)  കൂടൽ സ്വദേശി ആരോമൽ (20) എന്നിവരെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി സ്വദേശികളായ രണ്ടു പേരെ സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടി കൂടിയത്.

Back to top button
error: