Month: July 2023

  • Kerala

    മംഗള എക്സ്പ്രസ് ഉൾപ്പെടെ 13 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്

    കോഴിക്കോട്:13 ട്രെയിനുകള്‍ക്ക്‌ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു. പരീക്ഷണാടിസ്‌ഥാനത്തിലാണ്‌ പുതിയ സ്‌റ്റോപ്പുകള്‍. അടുത്ത 15 മുതല്‍ നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്‌പ്രസിന്‌ (12618) കൊയിലാണ്ടിയിലും (പുലര്‍ച്ചെ 03.09), 16 മുതല്‍ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്‌പ്രസിന്‌ (16604) കുറ്റിപ്പുറം (പുലര്‍ച്ചെ 02.29), കൊയിലാണ്ടി (പുലര്‍ച്ചെ 03.09) സ്‌റ്റേഷനുകളിലും സ്‌റ്റോപ്‌ അനുവദിച്ചിട്ടുണ്ട്‌. പുതിയ സ്‌റ്റോപ്പ്‌ അനുവദിക്കപ്പെട്ട മറ്റു ട്രെയിനുകള്‍ (‍ട്രെയിന്, സ്‌റ്റോപ്പ്‌, എത്തുന്ന സമയം, പ്രാബല്യത്തില്‍ വരുന്ന തീയതി എന്ന ക്രമത്തിൽ) പുനെ-കന്യാകുമാരി എക്‌സ്‌പ്രസ്‌ (16381) ഒറ്റപ്പാലം പുലര്‍ച്ചെ 01.44 അടുത്ത 15, മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌ (16344) കരുനാഗപ്പള്ളി പുലര്‍ച്ചെ 02.22 അടുത്ത 16, തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസ്‌ (16347) ചാലക്കുടി പുലര്‍ച്ചെ 02.09 അടുത്ത 16, മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (16603) അമ്ബലപ്പുഴ പുലര്‍ച്ചെ 03.10 അടുത്ത 16, നാഗര്‍കോവില്‍-മംഗളൂരു എക്‌സ്‌പ്രസ്‌ ,16606) കുളിത്തുറൈ പുലര്‍ച്ചെ 02.36, നെയ്യാറ്റിന്‍കര പുലര്‍ച്ചെ 3 മണി അടുത്ത 17, ആലപ്പുഴ-ധന്‍ബാദ്‌ എക്‌സ്‌പ്രസ്‌ (13352) സുല്ലൂര്‍പേട്ട രാത്രി 11.33 അടുത്ത 17,…

    Read More »
  • Kerala

    രണ്ട് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

    കോട്ടയം: സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.   കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.   കുട്ടനാട് താലൂക്കില്‍ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. ഇതിന് പുറമെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

    Read More »
  • Kerala

    ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

    കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി. 2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും  പിവി അൻവറും കുടുംബവും കൈവശവെച്ച  മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദശം നൽകിയത്. എന്നാൽ സർക്കാർ നടപടികൾ സ്വീകരിക്കാതിരുന്നതോടെ  2022 ജനുവരി 13 ന്  വീണ്ടും അഞ്ച് മാസം സാവകാശം നൽകി. തുടർന്നും സർക്കാറിന്‍റെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത്  10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ വീണ്ടും  ആവശ്യപ്പെട്ടു. എന്നാൽ  മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത  ചൊവ്വാഴ്ചയ്ക്കകം വിശദമായ  സത്യാവങ്മൂലം നൽകണമെന്ന്  ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകി. മലപ്പുറത്തെ വിവരാവകാശപ്രരവർത്തകനായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹ‍ർജിയിലാണ് നടപടി.…

    Read More »
  • Crime

    വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചങ്ങനാശ്ശേരി പോലീസി​ന്റെ നൈറ്റ് പെട്രോളിംഗിനിടെ പിടിയിൽ

    ചങ്ങനാശ്ശേരി: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പാണാവള്ളി കിഴക്കേ വേലിക്കകത്ത് വീട്ടിൽ സനിൽ കെ.എസ് (39) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രി ചങ്ങനാശ്ശേരി പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ പിടിയിലാകുന്നത്. ഇയാൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, രാജ് മോഹൻ, സി.പി.ഓ മാരായ അനീഷ് കുമാർ, മോബിഷ്, കുര്യാക്കോസ് എബ്രഹാം,സജീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൂച്ചാക്കൽ പോലീസിന് കൈമാറി.

    Read More »
  • India

    ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമി പുഴയിൽ ചാടി മരിച്ചു 

    മംഗളൂരു: ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയില്‍ ചാടി മരിച്ചു. മുടുകുതൊരെയില്‍ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തലക്കാട് പൊലീസ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്.രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവര്‍ കവലണ്ടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിട്ടുമാറാത്ത രോഗത്തെ തുടര്‍ന്ന് മനഃശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്നാണ് മഠം അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചാമരാജ നഗര്‍ ജില്ലയില്‍ കൊല്ലെഗല്‍ താലൂക്കിലെ കളിയൂര്‍ സ്വദേശിയായ ശിവപ്പ സ്വാമി നാല് പതിറ്റാണ്ടായി മഠം അന്തേവാസിയാണ്.

    Read More »
  • Crime

    വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ടയിൽ പിടിയിൽ

    ഈരാറ്റുപേട്ട: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷെയ്ക്ക് ഖാദർ (22) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ട പോലീസ് പെട്രോളിഗ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട പെരുനിലം ഭാഗത്ത് വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിന്നും ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ പ്രദീപ് എം ഗോപാൽ, രഞ്ജിത് കുമാർ ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    മീനടത്ത് പത്രം ഏജന്റിന്റെ കഴുത്തിൽ കത്തി വെച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

    പാമ്പാടി: പത്രം ഏജന്റായ മധ്യവയസ്കനെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം. പ്രദീപ് (19), മുട്ടമ്പലം ഇറഞ്ഞാൽ ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അനൂപ് എ.കെ (20) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ പത്രം എടുക്കുന്നതിനായി മീനടം ഭാഗത്തുനിന്നും വെട്ടത്ത് കവല ഭാഗത്തേക്ക് പോവുകയായിരുന്ന പത്രം ഏജന്റായ മധ്യവയസ്കന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി , കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വാഹനം ഓഫ് ചെയ്തതിനു ശേഷം ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ദീപു എം. പ്രദീപിന് കോട്ടയം ഈസ്റ്റ്,കുമരകം, വാകത്താനം, മണർകാട്, അയർക്കുന്നം…

    Read More »
  • Crime

    പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിലും തീറ്റ, പരിശീലനം, ചികിത്സ എന്നിവയിലും ക്രമക്കേടെന്ന് സംശയം; പട്ടിക്കുട്ടികളെ വാങ്ങിയത് അമിതവിലക്കെന്ന് വിജിലൻസ് റിപ്പോർട്ട്

    തിരുവനന്തപുരം: പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിലും തീറ്റ, പരിശീലനം, ചികിത്സ എന്നിവയിലും നടന്നത് വലിയ ക്രമക്കേടെന്ന് സംശയം. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയിലേക്ക് വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം നൽകിയാണ് കേരള പൊലീസിലേക്ക് പട്ടിക്കുട്ടികളെ വാങ്ങിയത്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി‌യ സംസ്ഥാനങ്ങളിൽ നിന്ന് അമിതമായ വിലക്കാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പട്ടികൾക്കുള്ള തീറ്റ വാങ്ങാൻ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തെയാണ് ഈ ഉദ്യോ​ഗസ്ഥൻ നിർദേശിച്ചത്. പൊലീസ് അക്കാദമിയിലെ പട്ടികളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫിസറെയും ഇയാൾ പ്രത്യേക താൽപര്യ പ്രകാരം ചുമതലപ്പെടുത്തി. 125 പട്ടികളെ പരിശീലിപ്പിക്കാൻ പൊലീസ് അക്കാദമയിൽ സൗകര്യമുണ്ടായിരിക്കെ, സൗകര്യം കുറഞ്ഞ കുട്ടിക്കാനത്തെ ക്യാമ്പിൽ പട്ടികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചതും അന്വേഷണ വിധേയമാക്കും. പട്ടിക്കുഞ്ഞുങ്ങളെ വാങ്ങിയതിലും തീറ്റ, മരുന്ന് എന്നിവ വാങ്ങിയതിലും ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറായ അസി. കമാൻഡന്റ് എ.എസ് സുരേഷിനെ സസ്പെൻഡ്…

    Read More »
  • Kerala

    മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയം: “പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം”; സ്പീക്കറുടെ സാന്നിധ്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

    മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കട്ജുവിന്റെ വിമർശനം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു. അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും പ്രതിഷേധം കടുപ്പിക്കുന്നതിൻറെ ഭാഗമായാണ് മുസ്ലീം ലീഗ് ഉപരോധ സമരത്തിലേക്ക് കടന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ലീഗിൻറെ ആരോപണം. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെൻറുകൾ കഴിയുമ്പോഴും പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിൽ 43000 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ…

    Read More »
  • Kerala

    പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ, മേൽപ്പാലം നിർമ്മിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി

    കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ, മേൽപ്പാലം നിർമ്മിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉത്തരവിറക്കി. മേൽപ്പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി. അ‌ഞ്ച് വർഷം സംസ്ഥാന സർക്കാറിന്റെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ ഉത്തരവ് വഴി വിലക്കിയിട്ടുണ്ട്. കമ്പനിയുടെ പേരിലോ ബെനാമി പേരിലോ അടുത്ത അഞ്ച് വർഷത്തേക്ക് ടെണ്ടറുകളിൽ പങ്കെടുക്കാനാവില്ല. മേൽപ്പാലം നിർമ്മാണ  അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎംആർസിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കിയത്. ഈ നടപടികൾ സംസ്ഥാന സർക്കാരിന്റെ കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാർ ലംഘനവും പദ്ധതിയിൽ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു. 2014 ലാണ് പാലാരിവട്ടത്ത് 41.27 കോടി രൂപയ്ക്ക് മേൽപ്പാലം നിർമ്മിച്ചത്. 2016 ഒക്ടോബർ 12 ന് പാലം തുറന്നുകൊടുത്തു. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടയായാൽ…

    Read More »
Back to top button
error: