പാലക്കാട്: കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷമായതോടെ സർവീസ് റദ്ദാക്കി. പാലക്കാട് തൃശ്ശൂര്‍ റൂട്ടിലോടുന്ന ബസിലാണ് എലിയുടെ ശല്യമുണ്ടായത്.
യാത്രക്കാര്‍ക്ക് ഇടയിലൂടെ ഓടിയ എലിയെ പിടികൂടാൻ സാധിക്കാതെ വന്നതോടെ പിന്നീടുള്ള ട്രിപ്പുകള്‍ മറ്റൊരു ബസില്‍ നടത്തുകയായിരുന്നു. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വെളുപ്പിന് 5.30ന് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിലാണ് എലിയെ കണ്ടത്. ബസ് എടുത്ത് അല്‍പ്പം കഴിഞ്ഞതോടെ യാത്രക്കാരുടെ കാലിനിടയിലൂടെ എലി ഓടുകയായിരുന്നു. എലിയെ പിടികൂടാൻ യാത്രക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരും ശ്രമിച്ചങ്കിലും സാധിച്ചില്ല.
പിന്നീട് ബസ് തൃശ്ശൂര്‍ ഡിപ്പോയിലെത്തിച്ചെങ്കിലും എലിയെ കണ്ടെത്താൻ കഴിയാതെവന്നതോടെ വണ്ടിയുടെ ബോഡി പൊളിച്ച് നോക്കണമെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ ബസ് തിരികെ പാലക്കാട് എത്തിക്കുകയും റൂട്ടിലെ ബാക്കി ട്രിപ്പുകള്‍ മറ്റൊരു ബസില്‍ ക്രമീകരിക്കുകയുമായിരുന്നു.