CrimeNEWS

ജോലിയിൽനിന്ന് പിരിച്ചുവിട്ടു, ജോക്കർ ഫെലിക്സ് കില്ലർ ഫെലിക്സ് ആയി! ടെക് കമ്പനി എംഡിയെയും സിഇഒയെയും കൊല്ലപ്പെടുത്തിയ മൂവർ സം​ഘം ഒളിവിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്പനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവർ ആണ് മരിച്ചത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ഫെലിക്സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാദ്യത്തിൽ ഇയാൾ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്ന് വൈകിട്ട് കൊലപാതകം നടന്നത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്.

ജോക്കർ ഫെലിക്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി. ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ആണ് ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തിയത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ്‌ തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് പറയുന്നു.

Back to top button
error: