KeralaNEWS

മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ കേരളത്തില്‍ അവർക്കെതിരെ കേസ് എടുക്കുന്നു:കേന്ദ്രമന്ത്രി വി.മുരളീധരൻ 

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് നല്‍കിയ ഉറപ്പുകള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴി തുറമുഖ വിഷയത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പിൻ്റെ അടിയന്തിര ഇടപെടല്‍ തേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മിണ്ടിയാല്‍ കേസ് എടുക്കുമെന്നതാണ്  കേരളത്തിലെ അവസ്ഥ. മത്സ്യ തൊഴിലാളികള്‍ ആകട്ടെ, വൈദികരാകട്ടെ, ചോദ്യം ചോദിച്ചാല്‍ കേസ് എടുക്കും. മണിപ്പൂരിലെ ക്രൈസ്തവര്‍ക്കും വൈദികര്‍ക്കും വേണ്ടി സംസാരിക്കുന്നവര്‍ തന്നെയാണ് അതേ സമൂഹത്തിനെതിരെ കേരളത്തില്‍ കേസ് എടുക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയുമായി ചര്‍ച്ച നടത്തിയ മുരളീധരൻ, കേരളത്തിൽ ‍ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.റെസ്ക്യൂ ഫോഴ്സ് ഉള്‍പ്പെടെ നല്‍കിയ ഉറപ്പുകള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കേരളത്തില്‍ ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മഴ പെയ്താല്‍ മരം വീണ് ആളുകള്‍ മരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കിട്ടി.
കുഞ്ഞുമോൻ (50),  സുരേഷ് ഫെർണാണ്ടസ് (58), ബിജു ആന്റണി (47,) റോബിൻ (42)  എന്നിവരാണ് മരിച്ചത്.മരിച്ച നാലുപേരും പുതുക്കുറിച്ചിക്കാരാണ്.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാർബറിൽനിന്നു പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.

Back to top button
error: