Month: July 2023
-
India
തനിക്ക് ഭർത്താവുമായോ പാക്കിസ്ഥാനുമായോ യാതൊരു ബന്ധവുമില്ല;ഹൈദരെന്ന് വിളിക്കരുത്:പാകിസ്താൻ യുവതി സീമ
ലക്നൗ : തനിക്ക് മുൻ ഭര്‍ത്താവ് ഗുലാം ഹൈദറുമായോ , പാകിസ്താനുമായോ യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താൻ യുവതി സീമ. താൻ ഹിന്ദുമതം സ്വീകരിച്ച് നേപ്പാളില്‍ വെച്ച് സച്ചിനെ വിവാഹം കഴിച്ചതാണ് . എന്നിട്ടും പലരും തന്നെ സീമ ഹൈദര്‍ എന്നാണ് ഇപ്പോഴും വിളിക്കുന്നത് . തന്നെ സീമാ സച്ചിൻ എന്നോ സീമാ മീന എന്നോ വിളിക്കണം.ഹൈദർ എന്ന് ചേർത്ത് വിളിക്കരുത്. രാധേ – രാധേ എന്നെഴുതിയ ഷാള്‍ കഴുത്തിലിടുന്നത് എന്റെ പതിവായി മാറി. കൈകൂപ്പിയാണ് ആളുകളെ അഭിവാദ്യം ചെയ്യുന്നത്. മുതിര്‍ന്നവരുടെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങും. ദൈവത്തോടു പ്രാര്‍ഥിക്കാറുമുണ്ട്. ഹിന്ദു സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും സച്ചിന്റെ കുടുംബത്തിന്റേതുപോലെ സസ്യാഹാര ജീവിതരീതി സ്വീകരിക്കുകയും ചെയ്തു.”- സീമ പറഞ്ഞു. അനുവാദമില്ലാതെ ഇന്ത്യയില്‍ വന്ന കുറ്റത്തിന് ജീവിതകാലം മുഴുവൻ ജയിലില്‍ കഴിയേണ്ടി വന്നാലും ഞാൻ ഒരിക്കലും പാകിസ്താനിലേക്ക് പോകില്ല. . പാകിസ്താനിലേക്ക് മടങ്ങിയെത്തിയാല്‍ താൻ കൊല്ലപ്പെടും. പാകിസ്താനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് അതിര്‍ത്തി കടന്നതെന്നും സീമ പറഞ്ഞു. ഓണ്‍ലൈൻ…
Read More » -
Kerala
കലാപത്തിന് അണികളെ പ്രേരിപ്പിച്ചു; ഫാ.യൂജീന്‍ പെരേരയ്ക്കെതിരെയുള്ള കേസിൽ മാറ്റമില്ലെന്ന് പോലീസ്
തിരുവനന്തപുരം:ഫാ.യൂജീന്‍ പെരേരയ്ക്കെതിരെയുള്ള കേസിൽ മാറ്റമില്ലെന്ന് പോലീസ്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ അനുശോചിക്കാന്‍ എത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് അണികളെ പ്രേരിപ്പിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു ഫാ.യൂജീന്‍ പെരേരയ്ക്കെതിരെ കേസ് എടുത്തത്. മന്ത്രി ശിവന്‍കുട്ടി ലത്തീന്‍ സഭയ്ക്കെതിരെ ആരോപിച്ചതാണ് പൊലീസിന്‍റെ കേസില്‍ ഉള്ളതെന്നും ഈ കേസിന് പിന്നില്‍ തിരക്കഥയാണെന്നും ലത്തീന്‍ സഭ ആരോപിച്ചിരുന്നു. അതേസമയം മന്ത്രിമാരായ ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍.അനില്‍ എന്നിവര്‍ സ്ഥലം സന്ദശിച്ചപ്പോഴാണ് ഫാ. യൂജീന്‍ പെരേര പ്രകോപനപരമായ പ്രസംഗം നടത്തി അണികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ആരോപിക്കുന്നു. ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നതാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തതെന്നും പോലീസ് വ്യക്തമാക്കി. മുതലപ്പൊഴിയില്‍ മീന്‍പിടിത്തത്തിന് പോയ ഒരു ബോട്ട് മുങ്ങുകയും നാല് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തിങ്കളാഴ്ച ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇവിടം…
Read More » -
India
പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനം; എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി:പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 21-നകം സമര്‍പ്പിക്കണം. യോഗ്യത: പത്താംക്ലാസ്/ തത്തുല്യ യോഗ്യത 01.08.2023-നകം നേടിയിരിക്കണം. പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവ Karnataka, Kerala Region (KKR)-ലാണ് ഉള്‍പ്പെടുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ റീജണിലെ മൂന്ന് കേന്ദ്രങ്ങള്‍ മുൻഗണനാക്രമത്തില്‍ നല്‍കാം. പിന്നീട് മാറ്റാൻ ആവശ്യപ്പെടാനാവില്ല. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ 100 രൂപ അടയ്ക്കണം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Read More » -
NEWS
ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രവുമായി ഡൽഹി പോലീസ്
ന്യൂഡൽഹി:ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രവുമായി ഡല്‍ഹി പൊലീസ്. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിശദാംശമുള്ളത്. പൊലീസന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി ജൂലൈ 17ന് വിളിച്ചുവരുത്താൻ നോട്ടീസും നല്‍കിയിരുന്നു. ലൈംഗാതിക്രമം, ക്രമിനല്‍ ഭീഷണി, പിന്തുടരല്‍ എന്നിവ ബിജെപി എംപി നടത്തി. 108 സാക്ഷികളില്‍ 15പേര്‍ താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. പരമാവധി അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. സാക്ഷികളില്‍ അന്താരാഷ്ട്ര റഫറിമാരും സഹതാരങ്ങളുമടക്കം ഉള്‍പ്പെടും. ആറുതാരങ്ങളും കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ലൈംഗീകാതിക്രമത്തിന് ഇരയായി. ഇത് ശരിവയ്ക്കുന്ന സാക്ഷിമൊഴികളും രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചു. മാറ്റില്‍ പരിശീലനം നടത്തുകയായിരുന്ന താരത്തെ ഉപദ്രവിച്ചതിന്റെ സാക്ഷികളായി ഭര്‍ത്താവും സഹോദരനുമാണുള്ളത്. ബലമായി ആലിംഗനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ഫോണില്‍ വിളിച്ചായിരുന്നു ബ്രിജ്ഭൂഷണിന്റെ പിന്തുടരലും ഭീഷണിയും. താരത്തിന്റെ അമ്മയും സഹതാരങ്ങളും ഇത് സ്ഥിരീകരിച്ചു. കസാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവന്ന മകളെ തുടരെ ബ്രിജ്ഭൂഷണ്‍ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് അമ്മയുടെ മൊഴി.ഫോട്ടോസെഷനിടെ താരം ഉപദ്രവത്തിനിരയായതിന് സാക്ഷി…
Read More » -
Crime
ബംഗളൂരുവിലെ ഇരട്ടക്കൊലപാതകം; മരിച്ചവരിൽ ഒരാൾ കോട്ടയം സ്വദേശി
ബംഗളൂരു: ടെക് കമ്ബനിയില്‍ ഇന്നലെ നടന്ന ഇരട്ടക്കൊലപാതകത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്. ഏറോണിക്‌സ് ഇന്റര്‍നെറ്റ് കമ്ബനിയുടെ എംഡി ആയിരുന്നു വിനു കുമാര്‍. ആക്രമണത്തില്‍ കമ്ബനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കമ്ബനിയില്‍ നിന്നും പുറത്താക്കിയ ഫെലിക്സ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം കമ്ബനിയില്‍ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കമ്ബനിയില്‍ നിന്നും പുറത്തായ ശേഷം ഫെലിക്സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read More » -
Kerala
ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം:കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍/നഗരസഭകള്‍ വഴി നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ ജനകീയ മത്സ്യകൃഷി 2023-24 പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോമുകളുടെ മാതൃക മത്സ്യഭവനുകളില്‍ നിന്നും ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോമുകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 18ന് മുമ്ബായി അതത് മാത്സ്യഭവനുകളിലോ പ്രൊമോട്ടര്‍മാര്‍ കൈവശമോ ഏല്‍പ്പിക്കണം.
Read More » -
Kerala
മൃഗങ്ങളുടെ സ്നേഹത്തിന്റെയും ആത്മാര്‍ത്ഥയുടെയും മുന്നില്‍ മനുഷ്യൻ വെറും മൃഗങ്ങള്‍ മാത്രം;കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന കുരങ്ങൻ
സഹജീവികളോട് സ്നേഹം കാണിക്കുന്ന മൃഗങ്ങളുടെ വീഡിയോ പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മൃഗങ്ങളുടെ വളരെ നിഷ്ക്കളങ്കമായ ചെയ്തികള്‍ ഒരു പുഞ്ചിരിയോടെ മാത്രമെ കണ്ടു നില്‍ക്കാനാകുകയുള്ളൂ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ്. തന്റെ അടുത്ത സുഹൃത്തായ പൂച്ചക്കുട്ടനെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. അഴുക്ക് കിണറില്‍ വീണു പോയതാണ് പൂച്ച. അതു കണ്ട ഉടൻ കിണറിലേക്ക് കുരങ്ങനെടുത്ത് ചാടി. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിലും കിണറിന്റെ ഉയരം കാരണം കുരങ്ങന് സാധിക്കുന്നില്ല. മറ്റു കുരങ്ങിന്റെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി എത്തി പുച്ചകുട്ടിയെ പുറത്തേയ്‌ക്കെടുക്കുന്നു. പിന്നീട് പുച്ചകുട്ടിയെ തന്റ് അടുത്തിരുത്തി ഓമനിക്കുകയാണ് കുരങ്ങൻ. ഷജീദ് വി കെ എന്നയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മെയ് 14 ന് പങ്കുവച്ച വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളുണ്ട്. അനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
Read More » -
Kerala
നിര്‍ധന നായര്‍ കുടുംബത്തിലെ വിദ്യാര്‍ഥികൾക്ക് ധനസഹായം
ദുബായ്:ഗ്ലോബല്‍ നായര്‍ കൂട്ടായ്മയായ ദുബൈയിലെ ‘പ്രണാം മലബാര്‍’ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും പഠനത്തില്‍ മുന്‍പന്തിയിലുള്ള നിര്‍ധന നായര്‍ കുടുംബത്തിലെ വിദ്യാര്‍ഥികളില്‍നിന്നും തുടര്‍ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമുള്ള 2023 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. ഈ അധ്യയന വര്‍ഷം ഉന്നതമാർക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന നായര്‍ കുടുംബത്തിലെ കുട്ടികള്‍ക്കുമാണ് സഹായധനം നല്‍കുന്നത്. 2023 ആഗസ്ത് 10 ന് മുന്‍പായി www(dot)pranammalabar(dot)com എന്ന ഓണ്‍ലൈന്‍ പോർട്ടലിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ മാർക്ക് ലിസ്റ്റും, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും പരിശോധനക്കായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി pranamedu@gmail(dot)com എന്ന ഇ മെയില്‍ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്‌സ് ആപ് നമ്ബറിലോ ബന്ധപ്പെടണം.
Read More » -
Kerala
കോവിഡിനു ശേഷം കേരളത്തിൽ ലഹരി വിൽപ്പന വർധിച്ചു; ഉപയോഗവും കൂടി
കൊച്ചി:കോവിഡിനു ശേഷം കേരളത്തിൽ യുവതി യുവാക്കൾക്കിടയിൽ ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചതായി കണക്കുകൾ.തൊഴിലില്ലായ്മയും ജോലി നഷ്ടപ്പെട്ടതും ജീവിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ചേർന്ന് ആത്മഹത്യ ചെയ്യുന്നതിലും ഭേദം പിടിച്ചാൽ പിടിക്കട്ടെ എന്ന നിലയിൽ ഈ തൊഴിലിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് ഇതിലേറെയും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.മാതാപിതാക്കളെയും മറ്റും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുന്നതിലും ഭേദം രക്ഷപ്പെട്ടാൽ രക്ഷപെടട്ടേയെന്ന് കരുതി സ്ത്രീകളും കൗമാരക്കാരും ഉൾപ്പെടെ ലഹരിവിൽപ്പനയിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. കൊവിഡിന് ശേഷം യുവാക്കളിലും കൗമാരക്കാരിലും ലഹരി ഉപയോഗം കൂടിയെന്ന് എക്സൈസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.മാരക ലഹരിയുമായി പിടികൂടുന്നവരും വില്പനക്കാരുമെല്ലാം 25 വയസില്‍ താഴെയുള്ളവരാണ്. എ.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു. ആണ്‍, പെണ്‍ ഭേദമില്ലാതെ 25 വയസിന് താഴെയുള്ളവരാണ് ഏറെയും. ഇവരില്‍ സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും ഐ.ടി.പ്രൊഫഷണലുകളും വരെയുണ്ട്. മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നവരായിരുന്നു കേരളത്തിൽ കൂടുതലെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള മാരകലഹരിക്ക് അടിമയായവരാണ് ഏറെയും..കൂടുതൽ ലാഭം…
Read More » -
Kerala
ജീവിച്ചിരിക്കുന്നവരുടെ കടമയാണ് കര്‍ക്കിടകത്തിലെ ബലിതര്‍പ്പണം.; അറിയാം, കര്‍ക്കിടകത്തിലെ കറുത്തവാവിന്റെ പ്രത്യേകതകൾ
കർക്കിടകത്തിലെ കറുത്ത വാവിന് ഒരുപാട് പ്രാധാന്യമുണ്ട്. പിതൃക്കളുടെ മോക്ഷത്തിനായും ആത്മശാന്തിക്കായും ജീവിച്ചിരിക്കുന്നവര്‍ ബലി തര്‍പ്പണം നടത്തുന്ന ദിവസമാണ് ഇത്. കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ബലിതര്‍പ്പണത്തില്‍ മരിച്ചുപോയ പൂര്‍വ്വികരെ ഓര്‍മ്മിക്കുകയും അവരോടുള്ള കര്‍ത്തവ്യമെന്നു വിളിക്കുന്ന പിതൃയജ്ഞം പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. പിതൃക്കളുടെ തിഥിയായ അമാവാസിയില്‍ നടത്തുന്ന ബലിതര്‍പ്പണം മോക്ഷഭാഗ്യം നല്കുന്നുവെന്നാണ് വിശ്വാസം.എല്ലാ അമാവാസികളും ബലിതര്‍പ്പണത്തിനു യോജിച്ചതാണെങ്കിലും കര്‍ക്കിടകത്തിലെ അമാവാസിയില്‍ ഫലം ഏറും. പിതൃക്കള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ദക്ഷിണായന കാലത്തിലെ ആദ്യ ബലിതര്‍പ്പണം കൂടിയാണ് കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരുടെ കടമയാണ് കര്‍ക്കിടകത്തിലെ ബലിതര്‍പ്പണം. വളരെ പണ്ടുകാലം മുതല്‍തന്നെ ‘ഇല്ലം, വല്ലം നെല്ലി’ എന്നതായിരുന്നു ബലിയിടുന്നതിന്‍റെ പ്രമാണം.യാത്രകളും ക്ഷേത്രങ്ങളും ഇത്രയും പ്രചാരത്തിലില്ലാതിരുന്ന സമയത്ത് വീടുകളില്‍ ആയിരുന്നു ഭൂരിഭാഗം പേരും ബലിയിട്ടിരുന്നത്.അതാണ് ‘ഇല്ലം’. കര്‍ക്കിടക ബലിതര്‍പ്പണത്തിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളെ കുറിക്കുന്നതാണ് വല്ലം, നെല്ലി എന്നിവ. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയെയാണ് ഈ വാക്കുകളില്‍ ഉദ്ദേശിക്കുന്നത്. ബലിതര്‍പ്പണത്തിനും…
Read More »