KeralaNEWS

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയല്ല; അവരുടെയും മുറിവുകൾ മാറട്ടെ:പ്രൊഫ.ടി.ജെ.ജോസഫ്

കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫ്. വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും അദ്ദേഹം പ്രതികരിച്ചു.അവരുടെ മനസ്സിനേറ്റ മുറിവുകളും മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ച സാഹചര്യത്തിലാണ് പ്രതികരണം.

പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ഇതിനെല്ലാം നിര്‍ദ്ദേശിച്ചവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ അവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകര്‍ത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങള്‍ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: