CrimeNEWS

വിദ്യാര്‍ഥിനികള്‍ നേരിട്ടെത്തി പരാതി നല്‍കി; പോക്സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍

വയനാട്: പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി (50) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കായിക അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.

Back to top button
error: