Month: July 2023

  • India

    ബാലസോര്‍ ട്രെയിൻ അപകടം;ഏഴ് ജീവനക്കാരെ റെയില്‍വെ സസ്പെൻഡ് ചെയ്തു

    ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ റെയില്‍വെ സസ്പെൻഡ് ചെയ്തു.   ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷൻ മാസ്റ്റര്‍, ട്രാഫിക് ഇൻസ്‌പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ 7 പേരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയിരുന്നില്ലെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജിഎമ്മും ഡിആര്‍എമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാര്‍, ബാലസോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. അതേസമയം ബാലസോര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീനിയര്‍ സെക്ഷൻ എഞ്ചിനീയര്‍ (സിഗ്നല്‍) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷൻ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാര്‍ എന്നിവരാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.…

    Read More »
  • Kerala

    ഇന്ത്യൻ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

    കണ്ണൂര്‍: ഇന്ത്യൻ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ രാഹുല്‍ കെ.പി അടക്കമുള്ളവര്‍ പങ്കെടുത്തു. അതേസമയം ഇത്തവണത്തെ ട്രാൻസ്ഫര്‍ വിൻഡോയില്‍ സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൊല്‍ക്കത്ത വമ്ബൻമാരായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സാണ് റെക്കോഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്. ഇന്റര്‍ കോണ്ടിനെന്റല്‍, സാഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സഹല്‍. ഇതിനു പിന്നാലെയാണ് സഹലിനായി മോഹൻ ബഗാൻ വലയെറിഞ്ഞത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി തിളങ്ങുന്ന സഹല്‍ 2017-ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.

    Read More »
  • Kerala

    കിണറ്റില്‍ ചാടിയ ഡോക്ടറെ ക്ലിനിക് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി

    കാസർകോട്:കിണറ്റില്‍ ചാടിയ ഡോക്ടറെ ക്ലിനിക് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ക്ലിനികില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ ബെഡില്‍ പരിശോധനയ്ക്കായി കിടത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. ശബ്ദം കേട്ടവര്‍ ചെന്ന് നോക്കിയപ്പോള്‍ കിണറ്റിനുള്ളിലെ വെള്ളത്തില്‍ താണ് പൊങ്ങുന്ന ഡോക്ടറെയാണ് കണ്ടത്. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ രോഗികളും നാട്ടുകാരും ചേർന്ന് ഡോക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു.  വലത് കൈക്ക് പരുക്കേറ്റ ഡോക്ടര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. മാനസിക വിഷമം കാരണമാണ്  കിണറ്റില്‍ ചാടിയതെന്നാണ് ഡോക്ടർ പറയുന്നത്.

    Read More »
  • Kerala

    കോഴിക്കോട് കോട്ടൂളിയില്‍  ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഫ്ലാറ്റിന് തീപിടിച്ചു

    കോഴിക്കോട്: ഫ്ലാറ്റിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു.കോട്ടൂളിയിലാണ് സംഭവം. താമസക്കാരുടെ സമയോചിതമായ ഇടപെടലാണ്  വലിയ ദുരന്തമൊഴിവാക്കിയത്. ഇന്നലെ രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. ആദ്യം ഫ്രിഡ്ജില്‍ നിന്ന് തീ ആളിക്കത്തി പുക പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ വീട്ടുകാര്‍ പുറത്തേക്ക് പോവുകയും പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയുമായിരുന്നു. എന്തോ കരിയുന്ന മണം കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഗൃഹനാഥ പറയുന്നു. അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ ഫ്രിഡ്ജിന് മുകളില്‍ ഒരു തീഗോളമാണ് കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഷിങ് മെഷീന്റെ ഡോറും ചൂട് കാരണം പൊട്ടിത്തെറിച്ചു. വീട്ടിലെ ഫാൻ അടക്കമുള്ള ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ട്.ഉടൻതന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും  ഉണ്ടായില്ല ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ? ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് ഹൈക്കോടതി

    കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ച് എം ശിവശങ്കര്‍. ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം, ഹര്‍ജിക്കാര്‍ വിചാരണ കോടതിയില്‍ സമീപിച്ചപ്പോള്‍, അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന നിലപാടെടുത്തു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ വാദിച്ചു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തതെന്നും ശിവശങ്കര്‍ ഏത് നിമിഷവും മരണപ്പെട്ടേക്കാം എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ, സുപ്രീംകോടതിയെ സമീപിക്കാനായി ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.  

    Read More »
  • Crime

    ബംഗലൂരു ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ കമ്പനികളുടെ കിടമത്സരം; ക്വട്ടേഷന്‍ നല്‍കിയ കമ്പനി മേധാവി അറസ്റ്റില്‍

    ബംഗലൂരു: മലയാളി സിഇഒ അടക്കം രണ്ടുപേരുടെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ എന്ന് പോലീസ്. കമ്പനികള്‍ തമ്മിലുള്ള ബിസിനസ് വൈരമാണ് ക്വട്ടേഷന്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവര്‍ കൊല്ലപ്പെട്ടത്. എയറോണിക്‌സ് മീഡിയയുമായി ബിസിനസ് വൈരമുള്ള ജിനെറ്റ് ബ്രോഡ് ബാന്‍ഡ് ഉടമ അരുണ്‍ കുമാറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് പറയുന്നു. കേസില്‍ ഹെബ്ബാളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുണ്‍ കുമാറിനെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതതായും പോലീസ് അറിയിച്ചു. കേസില്‍ നേരിട്ട് പങ്കാളിയായ ജോക്കര്‍ ഫെലിക്‌സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് പിടിയിലായ ഫെലിക്‌സ്. അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ എയറോണിക്‌സ് കമ്പനിയുടെ ഓഫീസില്‍ കടന്നുകയറി ഫെലിക്‌സ്…

    Read More »
  • Crime

    മണക്കാട് പൂട്ടിക്കിടന്ന വീട്ടിലെ കവര്‍ച്ച; പ്രതിയെ സഹായിച്ചത് സുഹൃത്തിന്റെ ഭാര്യ

    തിരുവനന്തപുരം: മണക്കാട് മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും 87.5 പവന്റെ ആഭരണം മോഷ്ടിച്ച കേസില്‍ പ്രധാന പ്രതിക്കൊപ്പം സഹായിയായ സ്ത്രീയും പിടിയിലായി. നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖ് (34), കാട്ടാക്കട കോട്ടൂര്‍ സ്വദേശിനി ബീമാക്കണ്ണ് (47) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനും ഒളിവില്‍ കഴിയാനും പ്രതിയെ സഹായിച്ചത് ബീമാക്കണ്ണായിരുന്നു. ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയാണിവര്‍. ഇവരുടെ വീട്ടിലായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞത്. കാട്ടാക്കടയിലെ രണ്ട് ജൂവലറികളിലാണ് സ്വര്‍ണം വിറ്റത്. മോഷണമുതലില്‍ പകുതിയിലേറെ സ്വര്‍ണവും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണവും ഇരുവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണക്കാട് ബാലസുബ്രഹ്‌മണ്യ അയ്യരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ലഹരിക്കടിമയായ പ്രതി കറങ്ങി നടക്കുന്നതിനിടെ പൂട്ടിക്കിടന്ന വീട്ടില്‍ കയറുകയായിരുന്നു. പിന്‍ഭാഗം വഴി വീടിന്റെ രണ്ടാം നിലയിലെത്തിയ മോഷ്ടാവ് ഗ്രില്ലിന്റെ വാതില്‍ തള്ളിത്തുറന്ന് ഉള്ളില്‍ കടന്നു. ഗ്രില്ലിനുള്ളിലെ വാതില്‍ വീട്ടുകാര്‍ പൂട്ടാന്‍…

    Read More »
  • Kerala

    ‘പടയപ്പ’യ്ക്കും അരിക്കമ്പം; ലയത്തിന്റെ വാതിലും ജനലും തകര്‍ത്തു

    ഇടുക്കി: അരിക്കൊമ്പന് പിന്നാലെ അരി തേടിയെത്തുന്ന ആനയായി കാട്ടുകൊമ്പന്‍ പടയപ്പയും. ഇന്നലെ അര്‍ധരാത്രി മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ തിന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പടയപ്പ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ത്തു. നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. പതിനാറു കുടുംബങ്ങളാണ് പാമ്പന്‍ മലയിലെ ലയത്തില്‍ താമസിക്കുന്നത്. രാജേന്ദ്രന്‍, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകര്‍ത്തത്. ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരി പുറത്തേക്ക് വലിച്ചിട്ട് മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്തു. ഇത് ആദ്യമായാണ് പടയപ്പ അരി തിന്നുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ ആരെയും ഉപദ്രവിക്കാത്ത ആനയായിരുന്നു പടയപ്പ. അടുത്തിടെയാണ് പടയപ്പയുടെ സ്വഭാവത്തില്‍ ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

    Read More »
  • India

    തക്കാളി വിലക്കയറ്റം അതിരൂക്ഷം; കുറഞ്ഞവിലയ്ക്ക് എത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍

    ന്യൂഡല്‍ഹി: വിപണിയില്‍ തക്കാളി വില കുതിച്ചുയര്‍ന്നതോടെ വിലപിടിച്ചു നിര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. തക്കാളി വില 100 കടന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും തക്കാളി സംഭരിച്ച് വിലകയറ്റം രൂക്ഷമായ മേഖലകളില്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യണമെന്ന് ദേശീയ കാര്‍ഷിക മാര്‍ക്കറ്റിങ് ഫെഡറേഷനും ഉപഭോക്തൃ ഫെഡറേഷനും നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചയോടെ ഡല്‍ഹിയില്‍ കുറഞ്ഞ വിലയ്ക്ക് പുതിയ സ്റ്റോക്ക് തക്കാളി ലഭ്യമായേക്കുമെന്നും വകുപ്പ് അറിയിച്ചു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും 180 രൂപയോളമാണ് തക്കാളിയുടെ വില. അതു കൊണ്ട് തന്നെ കേന്ദ്ര ഇടപെടല്‍ കമ്പോളത്തില്‍ ആവശ്യമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞ വിലയ്ക്ക് തക്കാളി നല്‍കുന്നതിനാവശ്യമായ സംവിധാനങ്ങളും വരും ദിവസങ്ങളില്‍ കേന്ദ്രം സ്വീകരിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ ചില്ലറ വില ഏറ്റവും കൂടിയ മേഖലകളിലായിരിക്കും പുതിയ സ്റ്റോക്കുകളെത്തിക്കുക. ജൂലൈ- ഓഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍, മാസങ്ങളിലാണ് തക്കാളി ഏറ്റവും കൂടുതല്‍ ഉത്പാദിക്കപ്പെടുന്നതെന്നും മണ്‍സൂണ്‍ ഉത്പാദനത്തെ ബാധിച്ചേക്കുമെന്നും ഇത്…

    Read More »
  • Kerala

    മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലന്‍സ് മറിഞ്ഞു; 3 പേര്‍ക്ക് പരുക്ക്

    കൊല്ലം: മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ സഞ്ചരിച്ച പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടം. രോഗിയടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ചെയ്ത രോഗിയുമായി പോയ ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. രോഗിയും ബന്ധുവും ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും എതിര്‍ദിശയില്‍വന്ന ബൈക്കിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

    Read More »
Back to top button
error: